കടം വാങ്ങിയ പണം ചോദിച്ച് ഗൃഹനാഥനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി

Spread the love

എറണാകുളം : പെരുമ്പാവൂരില്‍ കടം വാങ്ങിയ പണം ചോദിച്ച് ഗൃഹനാഥനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. പെരുമ്പാവൂര്‍ സ്വദേശി മാര്‍ട്ടിനാണ് മര്‍ദ്ദനമേറ്റത്.

video
play-sharp-fill

എറണാകുളം ഡിസിസി സെക്രട്ടറിയുടെയും കുന്നതുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ ആയിരുന്നു മര്‍ദ്ദനം. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

മാര്‍ട്ടിനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പെരുമ്പാവൂര്‍ പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group