
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങൾ പകർത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിലായി.
മേലാറന്നൂർ അഴകം കുളപ്പുള്ളി വിളാകം കൃഷ്ണാലയം വീട്ടിൽ അഖിലിനെയാണ് (29) തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവായ യുവതിയെ സൗഹൃദം നടിച്ച് വിവാഹ വാഗ്ദാനം നൽകി തമ്പാനൂരിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും അതേ ലോഡ്ജിൽ കൊണ്ടുവന്ന് പീഡിപ്പിച്ചുവെന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.









