Spread the love

തിരുവനന്തപുരം: ആറ്റിങ്ങലിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. ആറ്റിങ്ങൽ കോരാണി പതിനെട്ടാം മൈലിൽ ജയാ നിവാസിൽ ചന്ദ്രശേഖറിൻ്റെ മകൻ അതുൽ ശങ്കർ ആണ് മരിച്ചത്.

video
play-sharp-fill

ഇന്ന് പുലർച്ചെ നാലോടെ ആറ്റിങ്ങൽ മൂന്ന് മുക്കിൽ ആണ് അപകടം. അതുൽ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചാണ് അപകടം.

റോഡിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അതുലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻഫോസിസിലെ ജീവനക്കാരനായിരുന്നു. അപകട കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.