Spread the love

ക​ൽ​പ​റ്റ: ദു​ര​ന്ത​മേ​ഖ​ല​ക​ളി​ൽ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​നി പ്ര​ത്യേ​ക അ​വ​ധി. വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി (ധ​ന​കാ​ര്യം) ല​ക്ഷ്മി ര​ഘു​നാ​ഥ​ൻ പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

video
play-sharp-fill

സം​സ്ഥാ​ന അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ കീ​ഴി​ലു​ള്ള സി​വി​ൽ ഡി​ഫ​ൻ​സി​ൽ വ​ള​ന്റി​യ​ർ​മാ​രാ​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​വ​ധി കി​ട്ടു​ക. ദു​ര​ന്ത​മേ​ഖ​ല​യി​ൽ സേ​വ​നം ചെ​യ്യാ​ൻ നി​ര​വ​ധി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ത​യാ​റാ​ണെ​ങ്കി​ലും അ​വ​ധി സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളു​ള്ള​തി​നാ​ൽ മി​ക്ക​വ​ർ​ക്കും ഇ​തി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, അ​ഗ്നി​ര​ക്ഷാ​സേ​ന ന​ൽ​കി​യ ശുപാ​ർ​ശ​യെ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​റി​ന്റെ പു​തി​യ ഉ​ത്ത​ര​വ്. 2019ലാ​ണ് കേ​ര​ള​ത്തി​ൽ സി​വി​ൽ ഡി​ഫ​ൻ​സ് രൂ​പ​വ​ത്ക​രി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ സേ​ന​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ള​ന്റി​യ​ർ​മാ​രാ​ണ് ഇ​തി​ലെ അം​ഗ​ങ്ങ​ൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാ​പ​ന മേ​ധാ​വി​യു​ടെ അ​നു​വാ​ദ​ത്തോ​ടെ വ​ള​ന്റി​യ​ർ​മാ​രാ​കാ​ൻ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​മ​തി​യു​ണ്ട്. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​രി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​​പ്പെ​ടു​ന്ന​വ​ർ​ക്ക് മൂ​ന്നു​ഘ​ട്ട​ങ്ങ​ളി​ലാ​യി 15 ദി​വ​സ​ത്തെ പ​രി​ശീ​ല​നം ന​ൽ​കും. എ​ന്നാ​ൽ, പ​രി​ശീ​ല​ന​ത്തി​ന​ട​ക്കം പ​​ങ്കെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി ല​ഭി​ക്കാ​ത്ത​ത് പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി​യി​രു​ന്നു.

പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം പ​രി​ശീ​ല​ന കാ​ല​യ​ള​വി​ലും ദു​ര​ന്ത​മു​ഖ​ത്ത് സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന കാ​ല​യ​ള​വി​ലും പ്ര​ത്യേ​ക ആ​ക​സ്മി​ക അ​വ​ധി (കാ​ഷ്വ​ൽ ലീ​വ്) അ​നു​വ​ദി​ക്കും. നി​ര​വ​ധി ജീ​വ​ന​ക്കാ​ർ സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളാ​കാ​ൻ ത​യാ​റാ​യി വി​ളി​ക്കു​ന്നു​​ണ്ടെ​ന്നും ഇ​തി​നാ​ൽ പു​തി​യ ഉ​ത്ത​ര​വ് ഏ​റെ ഗു​ണം ചെ​യ്യു​മെ​ന്നും ഫ​യ​ർ ഫോ​ഴ്സ് സി​വി​ൽ ഡി​ഫ​ൻ​സ് സം​സ്ഥാ​ന ക​ൺ​ട്രോ​ൾ റൂം ​ഓ​ഫി​സ​ർ എ​സ്.​ഡി. ദീ​പേ​ഷ് ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.