Spread the love

കൊല്ലം : ചിതറയില്‍ മൈക്രോ ഫിനാൻസ് സ്ഥാപനത്തില്‍ നിന്ന് ലോണ്‍ എടുത്ത് തിരിച്ചടവ് മുടങ്ങിയതോടെ യുവാവ് ജീവനൊടുക്കി.

video
play-sharp-fill

ചിതറ സ്വദേശി അരുണ്‍ ആണ് മരിച്ചത്. അരുണ്‍ 40,000 രൂപ ആണ് ധനകാര്യ സ്ഥാപനത്തില്‍ നിന്നും എടുത്തത്. എന്നാല്‍ അസുഖം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെ ജീവനക്കാർ യുവാവിനെ ഭീഷണിപ്പെടുത്തി. പിന്നാലെയാണ് അരുണ്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ കുടുംബം പോലീസില്‍ പരാതി നല്‍കി.

ചിതറ മുതയില്‍ പെരുവണ്ണാമൂലയില്‍ അരുണിനെ ഞായറാഴ്ചയാണ് വീടിനു സമീപത്തുള്ള ബന്ധുവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലമേല്‍ കേന്ദ്രമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്ന് അരുണ്‍ 40,000 രൂപ ലോണ്‍ എടുത്തിരുന്നു. അസുഖ ബാധിതൻ ആയതോടെ തിരിച്ചടവ് മുടങ്ങി. ജീവനക്കാരുടെ ഭീഷണി കാരണമാണ് അരുണ്‍ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ പരാതി. മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാർ അരുണിന്റെ കുടുംബാംഗങ്ങളെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരുണിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ പരിശോധിച്ച്‌ മരണത്തിന് ഉത്തരവാദികള്‍ ആയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ചിതറ പൊലീസില്‍ പരാതി നല്‍കി