
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു.
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്ന് തലസ്ഥാനം വെള്ളക്കെട്ടിലായി. ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കാലവർഷത്തിന് മുൻപ് ഒരു ശക്തമായ മഴ പെയ്തപ്പോഴേക്കും തലസ്ഥാന നഗരി വെള്ളക്കെട്ടിലായി. പഴവങ്ങാടി ക്ഷേത്രം പരിസരത്തെ ഓടകള്‍ അടഞ്ഞുകിടന്നതിനാലാണ് വെള്ളം കെട്ടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തുള്ള ചെറുകിട വ്യവസായം നടത്തുന്നവരാണ് വെള്ളക്കെട്ട് മാറ്റുന്നതിനായി മുന്നിട്ടിറങ്ങിയത്.
തിരുവനന്തപുരം ജില്ലയില്‍ നിലവില്‍ ഓറഞ്ച് അലർട്ട് ആണ്. അതിശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലർട്ട് ആണ്. ഈ ജില്ലകളിലും മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.







