
തിരുവനന്തപുരം: പുതുതായി അധികാരമേറ്റ യുഡിഎഫ് സർക്കാർ വാക്കുപാലിച്ചതിന്റെ സന്തോഷത്തിലാണ് ആശാവർക്കർമാർ.
ഓണറേറിയം വർധിപ്പിച്ച തീരുമാനത്തെ തങ്ങള്‍ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നുവെന്ന് ആശസമര നായിക ബിന്ദു മാധ്യമങ്ങളോട് പ്രതികരിച്ചു. വിഡി സതീശൻ വാക്ക് പാലിച്ചുവെന്നും അവർ പ്രതികരിച്ചു. ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ബിന്ദു പറഞ്ഞു.
ഇരുപത്തിഒന്നായിരം രൂപയായിരുന്നു ആവശ്യപ്പെട്ടിരുന്നത്. പുതിയ സർക്കാർ കാലാവധി പൂർത്തിയാകും മുൻപ് അതിലേക്ക് എത്തുമെന്ന പ്രതീക്ഷയും ബിന്ദു പങ്കുവെച്ചു.
3000 രൂപയാണ് വിഡി സതീശൻ സർക്കാർ ആശാവർക്കർമാർക്ക് ഓണറേറിയം വർധിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് ഇന്ദിരാ ഗ്യാരണ്ടികളില്‍ രണ്ടെണ്ണം ഉടൻ ഉണ്ടാകുമെന്ന് ആദ്യമന്ത്രി സഭ യോഗത്തില്‍ തന്നെ മുഖ്യമന്ത്രി വിഡി സതീശൻ ഉറപ്പ് നല്‍കി. കെഎസ്‌ആർടിസി ബസില്‍ ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം വയോജനങ്ങള്‍ക്കുവേണ്ടി പ്രത്യക വകുപ്പ് രൂപീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.







