ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ വനിതകളുടെ ടി-20 പരമ്ബരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരയിലെ ആദ്യ മത്സരം ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് നടക്കുക.ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. മലയാളി താരം മിന്നു മണിയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പതിവ് താരങ്ങള്‍ക്കൊപ്പം വിമൻസ് പ്രീമിയര്‍ ലീഗിലും ആഭ്യന്തര ടി-20കളിലും മികച്ചുനിന്ന ഒരുപിടി യുവതാരങ്ങളും ഇക്കുറി ടീമിനൊപ്പമുണ്ട്.
സായ്ക ഇഷാഖ്, ശ്രേയങ്ക പാട്ടീല്‍, ടിറ്റസ് സാധു, കനിക അഹുജ തുടങ്ങിയവര്‍ ടീമില്‍ ഇടം പിടിച്ചു. ഇതില്‍ ശ്രേയങ്ക ആദ്യമായാണ് ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുന്നത്.ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനങ്ങള്‍ മലയാളി താരം മിന്നു മണിയ്ക്ക് ടീമിലെ ഇടം സ്ഥിരപ്പെടാൻ കാരണമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group