
സ്വന്തം ലേഖകൻ
പത്തനംതിട്ട: ഭർത്താവിന്റെ വീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃമാതാവ് അറസ്റ്റില്‍. ഐരവണ്‍ കുമ്മണ്ണൂര്‍ പള്ളിപ്പടിഞ്ഞാറ്റേതില്‍ ജമാലുദ്ദീന്റെ ഭാര്യ മന്‍സൂറത്ത് (58) ആണ് അറസ്റ്റിലായത്. പ്രേരണാക്കുറ്റം ചുമത്തിയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് 24ന് വൈകിട്ട് ആറിനാണ് ഇവരുടെ മകന് ജഹാമിന്റെ ഭാര്യ ഷംന സലിമിനെ (29) കിടപ്പു മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചു. എന്നാൽ ചികിത്സയില്‍ കഴിയുന്നതിനിടെ 26ന് രാവിലെ 9.30ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വച്ച് ഷംന മരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയുടെ മരണത്തിന് പിന്നാലെ പിതാവ് സലിംകുട്ടിയുടെ മൊഴി പ്രകാരം അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. അടൂര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കോന്നി തഹസീല്‍ദാര്‍ ആണ് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയത്.
അന്വേഷണസംഘം വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഷംനയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെയാണ് ഭര്‍തൃവീട്ടില്‍ യുവതി മാനസിക പീഡനത്തിന് വിധേയയായതായി അറിയുന്നത്. ഭര്‍ത്താവിന്റെ മാതാവ് മന്‍സൂറത്ത് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇത് സഹിക്കവയ്യാതെ ആത്മഹത്യാ തീരുമാനത്തില്‍ എത്തുകയായിരുന്നുവെന്നും കുറിപ്പിലുള്ളതായി പോലീസ് കണ്ടെത്തി.









