Saturday, April 25, 2026

കൊടും ചൂടിൽ തണുപ്പ് തേടി;മാളം വിട്ടിറങ്ങി പാമ്പുകൾ ;വേണം ജാഗ്രത; പാ​​മ്പു ക​​ടി​​യേ​​റ്റു​​ള്ള മ​​ര​​ണ​​ങ്ങ​​ള്‍ ത​​ട​​യു​​ന്ന​​തി​​ന് ക​​ര്‍​മപ​​ദ്ധ​​തിയുമായി വ​​നം​​വ​​കു​​പ്പ്; കോട്ടയത്ത് 11 സ​​ര്‍​ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ളി​​ലും ആ​​റു സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ളി​​ലും ചി​​കി​​ത്സ ലഭ്യം

Spread the love

കോ​​ട്ട​​യം: സംസ്ഥാനത്ത് പാ​​മ്പു ക​​ടി​​യേ​​റ്റു​​ള്ള മ​​ര​​ണ​​ങ്ങ​​ള്‍ വ​​ര്‍​ധി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ജ​​ന​​ങ്ങ​​ള്‍ പ​​രി​​ഭ്രാ​​ന്തി​​യി​​ല്‍. ഇ​​തോ​​ടെ പ​​ഞ്ചാ​​യ​​ത്തു​​ക​​ളു​​മാ​​യി ചേ​​ര്‍​ന്ന് പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്കു ബോ​​ധ​​വ​​ത്ക​​ര​​ണം ന​ൽ​കാ​​ന്‍ വ​​നം​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ര്‍. പാ​​മ്പു ക​​ടി​​യേ​​റ്റു​​ള്ള മ​​ര​​ണ​​ങ്ങ​​ള്‍ ത​​ട​​യു​​ന്ന​​തി​​നാ​​ണു വ​​നം​​വ​​കു​​പ്പ് പു​​തി​​യ ക​​ര്‍​മപ​​ദ്ധ​​തി ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

video
play-sharp-fill

പാ​​മ്പു​​ക​​ളെ ക​​ണ്ടാ​​ല്‍ 24 മ​​ണി​​ക്കൂ​​റും പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്കു ‘സ​​ര്‍​പ്പ​’ വോ​​ള​​ണ്ടി​​യ​​ര്‍​മാ​​രു​​ടെ സേ​​വ​​നം ആ​​ഭ്യ​​ര്‍​ഥി​​ക്കാം. പാ​​മ്പു​​ക​​ടി​​യേ​​ല്‍​ക്കാ​​തി​​രി​​ക്കാ​​ന്‍ പാ​​ലി​​ക്കേ​​ണ്ട മു​​ന്‍​ക​​രു​​ത​​ലു​​ക​​ളെ​​പ്പ​​റ്റി എ​​ല്ലാ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും വോ​​ള​​ണ്ടി​​യ​​ര്‍​മാ​​രു​​ടെ​​യും വ​​ന​​പാ​​ല​​ക​​രു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ല്‍ ബോ​​ധ​​വ​​ത്ക​​ര​​ണം ന​​ട​​ത്താ​​നാ​​ണ് തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

സ​​മീ​​പ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ഉ​​യ​​ര്‍​ന്ന ചൂ​​ട് രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ പാ​​മ്പ് ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ഇ​​ഴ​​ജ​​ന്തു​​ക്ക​​ള്‍ മാ​​ളം വി​​ട്ടി​​റ​​ങ്ങാ​​നു​​ള്ള സാ​​ധ്യ​​ത കൂ​​ടു​​ത​​ലാ​​ണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീ​​ടി​​നു സ​​മീ​​പ​​മു​​ള്ള പൊ​​ന്ത​​ക്കാ​​ടു​​ക​​ള്‍, മാ​​ള​​ങ്ങ​​ള്‍, വി​​ള്ള​​ലു​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ നീ​​ക്കം ചെ​​യ്യ​​ണ​​മെ​​ന്നും ഇ​​ര​തേ​​ടി പാ​​മ്പു​​ക​​ളെ​​ത്താ​​തി​​രി​​ക്കാ​​നാ​​യി പ​​രി​​സ​​ര​​ശു​​ചി​​ത്വം പാ​​ലി​​ക്ക​​ണ​​മെ​​ന്നും വ​​നം​​വ​​കു​​പ്പി​​ന്‍റെ നി​​ര്‍​ദേ​​ശ​​ത്തി​​ല്‍ പ​​റ​​യു​​ന്നു.

വീ​​ടി​​നു സ​​മീ​​പ​​ത്തെ ഒ​​ഴി​​ഞ്ഞു​​കി​​ട​​ക്കു​​ന്ന പ​​റ​​മ്പു​​ക​​ളി​​ലെ​​യും മ​​റ്റും കു​​റ്റി​​ക്കാ​​ടു​​ക​​ള്‍ വെ​​ട്ടി​​ത്തെ​​ളി​​ക്കു​​ന്ന​​തി​​നാ​​യി ജി​​ല്ലാ​​ത​​ല സ​​മി​​തി​​ക​​ള്‍​ക്ക് നി​​ര്‍​ദേ​​ശം ന​​ല്‍​കി​​യി​​ട്ടു​​ണ്ടെ​​ന്നും വ​​നം​​വ​​കു​​പ്പ് അ​​റി​​യി​​ച്ചു.

ചൂ​ട് താ​ങ്ങാ​നാ​വാ​തെ

ചൂ​​ട് വ​​ര്‍​ധി​​ച്ച​​തോ​​ടെ​​യാ​​ണു പാ​​മ്പു​​ക​​ള്‍ അ​​സ്വ​​സ്ഥ​​രും അ​​ക്ര​​മ​​കാ​​രി​​ക​​ളു​​മാ​​കു​​ന്ന​​തെ​​ന്നാ​​ണ് വ​​നം​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ര്‍ പ​​റ​​യു​​ന്ന​​ത്. ഇ​​ട​​യ്ക്കി​​ടെ പെ​​യ്യു​​ന്ന വേ​​ന​​ല്‍മ​​ഴ​​യും ഉ​​യ​​ര്‍​ന്ന താ​​പ​​നി​​ല​​യും കാ​​ര​​ണം പാ​​മ്പു​​ക​​ള്‍ മാ​​ള​​ങ്ങ​​ള്‍ വി​​ട്ട് പു​​റ​​ത്തി​​റ​​ങ്ങും.

സാ​​ധാ​​ര​​ണ​ഗ​​തി​​യി​​ല്‍ 28 ഡി​​ഗ്രി താ​​പ​​നി​​ല​​യി​​ല്‍ പാ​​മ്പു​​ക​​ള്‍​ക്ക് സു​​ഖ​​മാ​​യി ജീ​​വി​​ക്കാ​​ന്‍ സാ​​ധി​​ക്കും. താ​​പ​​നി​​ല കൂ​​ടു​​മ്പോ​​ള്‍ ശ​​രീ​​ര താ​​പ​​നി​​ല നി​​യ​​ന്ത്രി​​ക്കാ​​ന്‍ വേ​​ണ്ടി​​യാ​​ണ് ഇ​​വ ത​​ണു​​പ്പു​​ള്ള സ്ഥ​​ല​​ങ്ങ​​ള്‍ തേ​​ടി എ​​ത്തു​​ന്ന​​ത്.

ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ആ​​ളു​​ക​​ള്‍​ക്ക് ക​​ടി ഏ​​ല്‍​ക്കു​​ന്ന​​ത് മൂ​​ര്‍​ഖ​​ന്‍പാ​​മ്പി​​ന്‍റേ​​താ​​ണ്. മൂ​​ര്‍​ഖ​​ന്‍ പ​​ക​​ലാ​​ണ് സാ​​ധാ​​ര​​ണ പു​​റ​​ത്തി​​റ​​ങ്ങു​​ന്ന​​ത്. ശം​​ഖു​​വ​​ര​​യ​​ന്‍ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന വെ​​ള്ളി​​ക്കെ​​ട്ട​​ന്‍ രാ​​ത്രി​​യി​​ലും.

രാ​​ത്രി​​യി​​ലും പ​​ക​​ലും അ​​ണ​​ലി വ​​ര്‍​ഗ​​ത്തി​​ല്‍​പ്പെ​​ട്ട പാ​​മ്പു​​ക​​ളെ കാ​​ണാ​​റു​​ണ്ട്. ഇ​​തി​​ല്‍ ചേ​​ന​​ത്ത​​ണ്ട​​ന്‍, ചു​​രു​​ട്ട​​മ​​ണ്ഡ​​ലി എ​​ന്നീ വി​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍​പ്പെ​​ടു​​ന്ന പാ​​മ്പു​​ക​​ളാ​​ണ് സം​​സ്ഥാ​​ന​​ത്ത് കൂ​​ടു​​ത​​ലു​​ള്ള​​ത്. അ​​ണ​​ലി​​യു​​ടെ ക​​ടി​​യേ​​റ്റാ​​ണ് കൂ​​ടു​​ത​​ല്‍ ആ​​ളു​​ക​​ളും മ​​രി​​ക്കു​​ന്ന​​ത്.

മൂ​​ര്‍​ഖ​​നും ശം​​ഖു​​വ​​ര​​യ​​നും വീ​​ടി​​നോ​​ട് ചേ​​ര്‍​ന്നു​​ള്ള മ​​ര​​ങ്ങ​​ളി​​ലൂ​​ടെ​​യും വ​ള്ളി​​ക​​ളി​​ലൂ​​ടെ​​യും മ​​തി​​ലി​​ലൂ​​ടെ​​യും അ​​ക​​ത്തെ​​ത്താ​​ന്‍ സാ​​ധ്യ​​ത​​യു​​ണ്ട്. ഓ​​വു​​ചാ​​ലു​​ക​​ള്‍ വ​​ഴി​​യും അ​​ക​​ത്തെ​​ത്താം. എ​​ന്നാ​​ല്‍ അ​​ണ​​ലി വ​​ര്‍​ഗ​​ത്തി​​ല്‍​പ്പെ​​ട്ട​​വ മ​​ര​​ത്തി​​ലൂ​​ടെ​​യോ വ​​ള്ളി​​ക​​ളി​​ലൂ​​ടെ​​യോ അ​​ക​​ത്തു​​വ​​രി​​ല്ല.

പാ​​മ്പു​​ക​​ടി​​യേ​​റ്റാ​​ല്‍ പ​​രി​​ഭ്രാ​​ന്ത​​രാ​​ക​​രു​​ത്. ഭയംമൂലം ശ​​രീ​​ര​​ത്തി​​ല്‍ അ​​ഡ്രി​​നാ​​ലി​​ല്‍ എ​​ന്ന ഹോ​​ര്‍​മോ​​ണ്‍ ഉ​​ത്പാ​​ദി​​പ്പി​​ക്ക​​പ്പെ​​ടും. ഹൃ​​ദ​​യം ശ​​ക്തി​​യാ​​യി മി​​ടി​​ക്കാ​​ന്‍ തു​​ട​​ങ്ങും.

ശ​​രീ​​ര​​ത്തി​​ലേ​​ക്കു ക​​യ​​റി​​യ വി​​ഷം ര​​ക്ത ചം​​ക്ര​​മ​​ണ​​ത്തി​​ലേ​​ക്കു പെ​​ട്ടെ​​ന്നു ക​​യ​​റു​​ക​​യും ചെ​​യ്യും. അ​​തി​​നാ​​ല്‍ ആ​​ദ്യം ചെ​​യ്യേ​​ണ്ട​​ത് പാ​​മ്പു​​ക​​ടി​​യേ​​റ്റ വ്യ​​ക്തി​​യെ പ​​രി​​ഭ്രാ​​ന്ത​​നാ​​കാ​​തെ വി​​ശ്ര​​മി​​ക്കാ​​ന്‍ അ​​നു​​വ​​ദി​​ക്ക​​ണം.

ക​​ടി​​യേ​​റ്റ ഭാ​​ഗം കെ​​ട്ട​​രു​​ത് ഇ​​വി​​ടെ മു​​റി​​വു​​ണ്ടാ​​ക്കാ​​നോ ര​​ക്തം പി​​ഴി​​ഞ്ഞു ക​​ള​​യാ​​നോ ശ്ര​​മി​​ക്ക​​രു​​ത്. എ​​ത്ര​​യും വേ​​ഗം ആ​​ന്‍റി​വെ​​നം സൗ​​ക​​ര്യ​​മു​​ള്ള തൊ​​ട്ട​​ടു​​ത്ത ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ക്ക​​ണം.

ആന്‍റിവെനം ലഭ്യമായ ആശുപത്രികൾ

പാ​​മ്പ് ക​​ടി​​യേ​​റ്റാ​​ല്‍ ജി​​ല്ല​​യി​​ലെ 11 സ​​ര്‍​ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ളി​​ലും ആ​​റു സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ളി​​ലും ചി​​കി​​ത്സ ല​​ഭ്യ​​മാ​​ണ്.

സ​​ര്‍​ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ള്‍
1. കോ​​ട്ട​​യം ഗ​​വ​. മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ്,
2. കോ​​ട്ട​​യം ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ചൈ​​ല്‍​ഡ് ഹെ​​ല്‍​ത്ത് കോ​​ട്ട​​യം (ഐ​​സി​​എ​​ച്ച് )
3. കോ​​ട്ട​​യം ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി
4. ച​​ങ്ങ​​നാ​​ശേ​​രി ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി
5. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി
6. പാ​​ലാ ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി
7. പാ​​മ്പാ​​ടി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി
8. വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി
9. കു​​റ​​വി​​ല​​ങ്ങാ​​ട് താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി
10. ഉ​​ഴ​​വൂ​​ര്‍ കെ.​​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍ മെ​​മ്മോ​​റി​​യ​​ല്‍ സ്‌​​പെ​​ഷാ​ലി​​റ്റി ആ​​ശു​​പ​​ത്രി
11 എ​​രു​​മേ​​ലി സാ​​മൂ​​ഹി​​കാ​​രോ​​ഗ്യ കേ​​ന്ദ്രം

സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ള്‍
1. കോ​​ട്ട​​യം എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ല്‍ സെ​ന്‍റ​​ര്‍
2. കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി
3. ചെ​​ത്തി​​പ്പു​​ഴ സെ​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി
4. പാ​​ലാ മാ​​ര്‍ സ്ലീ​​വാ മെ​​ഡി​​സി​​റ്റി
5. കോ​​ട്ട​​യം ഭാ​​ര​​ത് ആ​​ശു​​പ​​ത്രി
6. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി മേ​​രി ക്യൂ​​ന്‍​സ് ആ​​ശു​​പ​​ത്രി