വിമാനത്തിൻ്റെ ശുചിമുറിയിൽ പുകവലിച്ച് 24കാരി; കൈയ്യോടെ പൊക്കി ജീവനക്കാർ;  പശ്ചിമ ബംഗാൾ സ്വദേശിയായ യുവതി അറസ്റ്റിൽ

വിമാനത്തിൻ്റെ ശുചിമുറിയിൽ പുകവലിച്ച് 24കാരി; കൈയ്യോടെ പൊക്കി ജീവനക്കാർ; പശ്ചിമ ബംഗാൾ സ്വദേശിയായ യുവതി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

ബെംഗളൂരു: വിമാനത്തിൻ്റെ ശുചിമുറിയിൽ പുകവലിച്ച 24കാരി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രിയങ്ക ചക്രവർത്തി എന്ന യുവതിയാണ് കൊൽക്കത്തയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിൻ്റെ ശുചിമുറിയിൽ കയറി പുകവലിച്ചത്.

വിമാനം ലാൻഡ് ചെയ്യുന്നതിന് മുപ്പത് മിനിറ്റ് മുൻപാണ് യുവതി ശുചിമുറിയിൽ കയറി പുകവലിച്ചത്. വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് പുക ഉയരുന്നത് ക്യാബിൻ ജീവനക്കാർ തിരിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ജീവനക്കാർ ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോൾ യാത്രക്കാരിയായ യുവതി പുകവലിക്കുന്നത് കണ്ടു. ഇവർ ഉപേക്ഷിച്ച സിഗരറ്റ് കുറ്റി ശുചിമുറിയിലെ ഡസ്റ്റ്ബിന്നിൽ നിന്ന് കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രക്കാരി ശുചിമുറിയിൽ വെച്ച് പുകവലിച്ച വിവരം ജീവനക്കാർ പൈലറ്റിൻ്റെ അറിയിച്ചതോടെ അദ്ദേഹം വിവരം എയർപോർട്ട് അധികൃതരെ അറിയിച്ചു. വിമാനം കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെ ജീവനക്കാർ യുവതിയെ എയർപോർട്ട് സെക്യൂരിറ്റിക്ക് കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.