play-sharp-fill
എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കും;  പ്ലസ് വണ്‍ സീറ്റുകളില്‍ ജില്ലാടിസ്ഥാനത്തില്‍ ആവശ്യമായ ക്രമീകരണം നടത്തും; മന്ത്രി വി.ശിവന്‍കുട്ടി

എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കും; പ്ലസ് വണ്‍ സീറ്റുകളില്‍ ജില്ലാടിസ്ഥാനത്തില്‍ ആവശ്യമായ ക്രമീകരണം നടത്തും; മന്ത്രി വി.ശിവന്‍കുട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാഠ്യേതരവിഷയങ്ങളില്‍ മികവ് തെളിയിച്ച എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. കേരളത്തിലെ പ്ലസ് വണ്‍ സീറ്റുകളില്‍ ജില്ലാടിസ്ഥാനത്തില്‍ ആവശ്യമായ ക്രമീകരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

ഗ്രേസ് മാര്‍ക്ക് സംവിധാനത്തിന് ക്രമീകരണം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ ഗ്രേസ്മാര്‍ക്ക് ശാസത്രീയമായല്ല നല്‍കിയിരുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന- ദേശീയ- അന്തര്‍ദേശീയ തല മത്സരങ്ങളിലെ മികവ്, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, നാഷണല്‍ കേഡറ്റ് കോര്‍പ്സ്, ജൂനിയര്‍ റെഡ്ക്രോസ്, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയാണ് ഗ്രേസ് മാര്‍ക്കിനായി പരിഗണിക്കുക

അതേസമയം, ബ്രഹ്‌മപുരത്തെ വിദ്യാര്‍ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും അടിയന്തര സാഹചര്യം നേരിടാന്‍ ആവശ്യമായ ക്രമീകരണം നടപ്പിലാക്കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച നിര്‍ദേശം വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.