സര്‍ജറി കഴിഞ്ഞു കിടക്കുന്ന വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത സി ഐ കുടുംബസുഹൃത്തിനേയും പീഡിപ്പിച്ചു; ജാമ്യം നേടിയത് ഹൈക്കോടതിയില്‍ വ്യാജരേഖ സമര്‍പ്പിച്ച് ; മുങ്ങി നടക്കുന്ന സൈജുവിനെ സംരക്ഷിക്കുന്നത് തലപ്പത്തുള്ളവർ തന്നെയോ??

സര്‍ജറി കഴിഞ്ഞു കിടക്കുന്ന വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത സി ഐ കുടുംബസുഹൃത്തിനേയും പീഡിപ്പിച്ചു; ജാമ്യം നേടിയത് ഹൈക്കോടതിയില്‍ വ്യാജരേഖ സമര്‍പ്പിച്ച് ; മുങ്ങി നടക്കുന്ന സൈജുവിനെ സംരക്ഷിക്കുന്നത് തലപ്പത്തുള്ളവർ തന്നെയോ??

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്യുകയും കുടുംബസുഹൃത്തായിരുന്ന യുവതിയെ നിരന്തര പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്ത കേസുകൾക്ക് വ്യാജ രേഖ സമര്‍പ്പിച്ച് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടി സിഐ എ.വി.സൈജു ഇപ്പോഴും ഒളിവില്‍ തുടരുന്നു. സൈജുവിന്റെ ജാമ്യം റദ്ദാക്കാന്‍ കാട്ടാക്കട കോടതിയും വിസമ്മതിച്ചിരിക്കവേ സൈജു സസുഖം ഒളിവില്‍ തുടരുകയാണ്.

ക്രിമിനല്‍ കേസുകളുള്ള മോശം പ്രതിച്ഛായയുള്ള പോലീസുകാര്‍ സര്‍വീസില്‍ നിന്ന് പുറത്താകുമ്പോഴാണ് സൈജുവിനു ആനുകൂല്യം ലഭിക്കുന്നത്. സസ്പെന്‍ഷന്‍ ലഭിച്ചു, അന്വേഷണം നടക്കുന്നു എന്നല്ലാതെ വേറെ നടപടിയൊന്നും ഇതേവരെ വന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസിന്റെ പുറത്താകല്‍ ലിസ്റ്റില്‍ സൈജു ഉള്‍പ്പെട്ടിട്ടുണ്ടെന്നു വാര്‍ത്തകള്‍ ഉണ്ടെങ്കിലും പോലീസ് അസോസിയേഷന്‍ ഭാരവാഹി എന്ന നിലയില്‍ സൈജുവിനെ സംരക്ഷിക്കാന്‍ പോലീസ് തലപ്പത്ത് നിന്ന് തന്നെയാണ് ശ്രമങ്ങള്‍ ഉണ്ടാകുന്നത്.

സൈജു ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളുടെ ഗൗരവം പരിശോധിച്ചാല്‍ എന്നേ പുറത്താകേണ്ട പോലീസ് ഓഫീസറാണ് സൈജു. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ ഇപ്പോള്‍ സര്‍വീസില്‍ നിന്ന് പുറത്താകപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പല പോലീസ് ഓഫീസര്‍മാരും പുറത്തായിക്കഴിഞ്ഞിട്ടുമുണ്ട്.

എന്നാല്‍ മുന്‍ മലയിന്‍കീഴ് ഹൗസ് ഓഫീസര്‍ ഇപ്പോഴും സസ്പെന്‍ഷനില്‍ തുടരുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുമ്പോള്‍ പോലീസില്‍ നിന്നുള്ള പുറത്താകലിലും പരിഗണിക്കപ്പെടുന്നത് രാഷ്ട്രീയം തന്നെയാണെന്ന ആരോപണങ്ങള്‍ക്ക് ശക്തിപകരുകയാണ് ചെയ്യുന്നത്.