
തിരുവനന്തപുരം: അമ്യുസ്മെന്റ് പാർക്കില്‍ റൈഡ് പൊട്ടിവീണത് റൈഡിന്റെ വെല്‍ഡിങ് അടർന്നതിനെ തുടർന്ന് എന്ന് നിഗമനം. വെമ്പായം ഹാപ്പി ലാൻഡിലാണ് അപകടം ഉണ്ടായത്.
തമിഴ്നാട് സ്വദേശികള്‍ക്കാണ് പരുക്കേറ്റത്. മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയല്‍ (14), റോസ് (16). നാലു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഗർകോവില്‍ സ്വദേശികളായിരുന്നു റൈഡില്‍ ഉണ്ടായിരുന്നു.
അവധിക്കാലം ആയതിനാല്‍ പാർക്കില്‍ തിരക്കുണ്ടായിരുന്നു. റൈഡില്‍ 30ലധികം ആളുകള്‍ ഉണ്ടായിരുന്നു. അഞ്ചോളം പേരെ പിരപ്പൻകോട് സെന്റ് ജോണ്‍സ് ആശുപത്രിയിലേക്ക് എത്തിച്ചു. പരുക്കേറ്റ മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഊഞ്ഞാല് പോലെയുള്ള റൈഡാണ് പൊട്ടി വീണത്. ഇതിനടിയില്‍ പെട്ടും ചിലർക്ക് പരുക്കേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് അപകടം നടന്നത്.
പാർക്കിലെ ജീവനക്കാരാണ് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസ് സംഭവ സ്ഥലത്തെത്തിയത്.







