Spread the love

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് സമയം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഡല്‍ഹി സന്ദര്‍ശനം വെട്ടിച്ചുരുക്കി. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ജൂണ്‍ 11ന് നടക്കും. സോണിയ ഗാന്ധിയെയും വിജയ് സന്ദര്‍ശിക്കുമെന്നാണ് വിവരം.

video
play-sharp-fill

ഇന്നലെയാണ് വിജയ് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. സേവാ തീര്‍ഥില്‍ നടന്ന കൂടിക്കാഴ്ച ഏകദേശം 25 മിനിറ്റ് നീണ്ടു. മുഖ്യമന്ത്രിയായ ശേഷമുള്ള വിജയ്‌യുടെ ആദ്യ ഡല്‍ഹി സന്ദര്‍ശനമായിരുന്നു ഇത്. സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ നിവേദനവും പ്രധാനമന്ത്രിക്ക് കൈമാറി.

കര്‍ണാടക നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന മേക്കെദാട്ടു ബാലന്‍സിങ് റിസര്‍വോയര്‍ പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് വിജയ് ആവശ്യപ്പെട്ടു. പദ്ധതി തമിഴ്നാടിന്റെ കാവേരി ജലവിഹിതത്തെ ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം മുന്നോട്ടുവച്ചു. നഗര വികസനം, ഗതാഗതം, വ്യവസായ വികസനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ സാമ്പത്തിക സഹായവും വേഗത്തിലുള്ള അനുമതിയും ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group