പ്രസവത്തിന് ശേഷം ശ്വാസം മുട്ടൽ; ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു; മരണത്തിന് കീഴടങ്ങിയത് പ്രസവം കഴിഞ്ഞ് പതിനഞ്ചാംനാൾ

Spread the love

തിരുവനന്തപുരം: പ്രസവം കഴിഞ്ഞ് പതിനഞ്ചാംനാള്‍ യുവതി മരിച്ചു. വെള്ളറട കാരാട്ടുവിളാകം ആറടിക്കര വീട്ടില്‍ വിനോദിന്‍റെ ഭാര്യ ലഷ്മി (27) യാണ് മരണപ്പെട്ടത്.

video
play-sharp-fill

പ്രസവത്തിന് ശേഷം ശ്വാസം മുട്ടലുണ്ടായതിനെ തുടർന്ന് ലക്ഷ്മിയെ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതോടെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

എന്നാൽ, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് തുടർന്നതോടെ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു. കുഞ്ഞിന് 15 ദിവസത്തെ പ്രായമാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. യുവതിക്ക് നേരത്തെ ശ്വാസതടസം ഉണ്ടായിരുന്നെന്ന് കുടുംബം അറിയിച്ചതായി പൊലീസ് പറയുന്നു.