Spread the love

ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തിൽ സുപ്രധാന മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന സാഹചര്യത്തിൽ പുതിയ സംയുക്ത സൈനിക മേധാവിയായി ജനറൽ എൻ.എസ്. രാജാ സുബ്രഹ്മണി ചുമതലയേറ്റു. ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തത്. സൗത്ത് ബ്ലോക്കിൽ ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും നൽകി.

video
play-sharp-fill

വിരമിച്ച ജനറൽ അനിൽ ചൗഹാന്റെ ഒഴിവിലേക്കാണ് രാജാ സുബ്രഹ്മണിയുടെ നിയമനം. ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിൽ സൈനിക ഉപദേഷ്ടാവായും അതിനു മുൻപ് കരസേന ഉപമേധാവിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര കമാൻഡിന്റെ പരമോന്നത സൈനിക ഉദ്യോഗസ്ഥനായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം വിവിധ നിർണായക സൈനിക ചുമതലകൾ വിജയകരമായി നിർവഹിച്ചിട്ടുണ്ട്.

ഗർവാൾ റൈഫിൾസിലൂടെ സൈനിക സേവനം ആരംഭിച്ച രാജാ സുബ്രഹ്മണിക്ക് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സൈനിക സേവന പാരമ്പര്യമുണ്ട്. തെക്കേ ഇന്ത്യയിൽ നിന്ന് സംയുക്ത സൈനിക മേധാവി സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. സൈനിക വിഭാഗങ്ങളുടെ ഏകോപനം ലക്ഷ്യമിടുന്ന തിയേറ്റർ കമാൻഡ് സംവിധാനം നടപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ നിർണായക നിയമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group