play-sharp-fill
വയനാട്ടിൽ വാഹനപരിശോധനയ്ക്കിടെ വൻ എംഡിഎം എ വേട്ട; ദമ്പതികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ; 156 ​ഗ്രാം എംഡിഎംഎ പ്രതികളുടെ കാറിൽ നിന്നും പൊലീസ് കണ്ടെടുത്തു

വയനാട്ടിൽ വാഹനപരിശോധനയ്ക്കിടെ വൻ എംഡിഎം എ വേട്ട; ദമ്പതികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ; 156 ​ഗ്രാം എംഡിഎംഎ പ്രതികളുടെ കാറിൽ നിന്നും പൊലീസ് കണ്ടെടുത്തു

സ്വന്തം ലേഖകൻ

സുൽത്താൻബത്തേരി: വയനാട് മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികളടക്കം നാല് പേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ നല്ലളം കെ.ജെ.കെ വീട്ടിൽ ഫിറോസ് ഖാൻ (31), പാറപ്പുറം അരക്കിണർ മിഥുൻ നിവാസ് പി.കെ യൂസഫലി (26), ഇയാളുടെ ഭാര്യ മാന്തോട്ടം വടക്കൻകണ്ടി ആയിഷ നിഹാല ( 22), കണ്ണൂർ കക്കാട് പറയിലകത്ത് പി നദീർ (26) എന്നിവരാണ് അറസ്റ്റിലായത്.

ബെംഗളൂരിൽ നിന്നും കോഴിക്കോട് ഭാഗത്ത് വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്ന 156 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്. കാറിൻ്റെ മുകൾഭാഗത്തായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. മയക്കുമരുന്ന് ചില്ലറ വിൽപ്പനക്കായി ഉപയോഗിക്കുന്ന ത്രാസും, കവറുകളും, മറ്റ് ഉപകരണങ്ങളും സംഘത്തിൽ നിന്നും പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും, ബത്തേരി എസ്ഐ സി.എം സാബുവും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. എഎസ്ഐ കെടി മാത്യു, സിപിഒമാരായ മുരളീധരൻ, അനിൽകുമാർ, വുമൺ സിപിഒ ഫൗസിയ, സജ്ന, ഡ്രൈവർ എസ്സിപിഒ സന്തോഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. സംഘം സഞ്ചരിച്ച കെ എൽ 57 ടി 3475 നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.