Spread the love

കോട്ടയം: വയനാട് ദുരന്തത്തിൽ പെട്ടവർക്ക് ധനസഹായമായി 50 ലക്ഷം രൂപ കൊടുക്കുവാനും 25 ലക്ഷം രൂപ അടിയന്തര ധനസഹായമായി നഗരസഭയുടെ ഓണ്‍ഫണ്ടില്‍ നിന്നും കൊടുക്കാനും കോട്ടയം നഗരസഭ കൗണ്‍സിലിൽ തീരുമാനം.

video
play-sharp-fill

ഇന്നലെ ചേർന്ന നഗരസഭ കൗണ്‍സില്‍ യോഗമാണ് തീരുമാനമെടുത്തത്. അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നഗരസഭയുടെ ഫണ്ടിൽ നിന്നും രണ്ടാമത്തെ 25 ലക്ഷം രൂപ വിവിധ മേഖലകളിൽ നിന്നായി കണ്ടെത്തി നൽകുന്നതിനുമാണ് തീരുമാനം

നഗരസഭയിലെ ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരെ പദ്ധതിയുമായി സഹകരിപ്പിക്കാനാണ് തീരുമാനം. എന്നാൽ നഗരസഭയുടെ ഓൺ ഫണ്ടിൽ അഞ്ചു കോടി രൂപ നീക്കിയിരിപ്പുണ്ടെന്നും ഇതിൽ നിന്ന് 50 ലക്ഷം രൂപ ഒറ്റയടിക്ക് കൊടുക്കണമെന്ന നിലപാടാണ് പ്രതിപക്ഷത്തിന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group