വയനാട്ടിൽ ഭൂചലനമോ? എടയ്ക്കൽ മലയിൽ നിന്നും അസാധാരണ ശബ്ദം, പ്രദേശവാസികൾ പരിഭ്രാന്തിയിൽ

Spread the love

 

അമ്പലവയൽ: വയനാട് അമ്പലവായൽ മലയുടെ ഭാഗത്ത് അസാധാരണമായ മുഴക്കം. വെള്ളിയാഴ്ച രാവിലെ 10 മണിയോടുകൂടിയാണ് സംഭവം.  ഭൂചലനമെന്ന് സംശയം പ്രകടിപ്പിച്ച് പ്രദേശവാസികൾ.

video
play-sharp-fill

 

അസാധാരണമായ വലിയ ശബ്ദം കേട്ടതിനെ തുടർന്ന് സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അമ്പലവയൽ പിണങ്ങോട്, കുറിച്യർ മല, നെന്മേനി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് മുഴക്കം കേട്ടത്. സമീപത്തു നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തുടങ്ങി.

 

ആദ്യമായിട്ടാണ് ഈ പ്രദേശത്തു നിന്ന് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നത്. സംഭവത്തിൽ ജനങ്ങൾ ആശങ്കയിലും ഭീതിയിലുമാണ്. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് അധികൃതർ സംഭവം സ്ഥലത്തേക്ക് പുറപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group