Spread the love

തിരുവനന്തപുരം: ദുരന്തബാധിതർക്കായി വീടുകൾ നിർമ്മിച്ച് നൽകാമെന്ന കോൺഗ്രസിന്റെ വാഗ്ദാനം വെറും തട്ടിപ്പാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. കോൺഗ്രസിനെ വിശ്വസിച്ച് കൂടെ നിന്നവരെല്ലാം കബളിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

video
play-sharp-fill

വീട് നിർമ്മിക്കാൻ ഇനിയും പണം ആവശ്യമാണെന്ന് പറയുന്ന കോൺഗ്രസിന്റെ നിലപാട് ആളുകളെ വഞ്ചിക്കുന്നതാണെന്നും, കോൺഗ്രസിന്റെ വീട് ലഭിക്കുമെന്ന പ്രതീക്ഷയിൽ സർക്കാർ പദ്ധതികൾ ഒഴിവാക്കിയ പലരും ഇപ്പോൾ വീണ്ടും സർക്കാർ പദ്ധതിയിൽ അപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയും കോൺഗ്രസും പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്ന പാർട്ടികളാണെന്നും, മൂന്നര ഏക്കർ ഭൂമി വാങ്ങിയതൊഴിച്ചാൽ ഭവനനിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. മുണ്ടക്കൈ ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് വലിയ തട്ടിപ്പാണ് നടന്നതെന്നും ഒരു വീടുപോലും നിർമ്മിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group