Spread the love

കഴിഞ്ഞ ദിവസമാണ് മുംബയില്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചത്. ഈ മരണത്തിന് പിന്നിൽ തണ്ണിമത്തനാണോ എന്നാണ് സംശയമുയരുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 10:30ഓടെ ബന്ധുക്കളോടൊപ്പം ബിരിയാണി കഴിച്ച കുടുംബം പിന്നീട് പുലർച്ചെ ഒരു മണിയോടെ തണ്ണിമത്തൻ കഴിച്ചതായും പറയപ്പെടുന്നു. ഇതേത്തുടർന്ന് അടുത്ത ദിവസം പുലർച്ചെ 5:30ഓടെ നാലുപേർക്കും കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ആദ്യം കുടുംബ ഡോക്ടറെ കാണിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് നാലുപേരെയും ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ നാലുപേരും മരണപ്പെടുകയായിരുന്നു. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്.

video
play-sharp-fill

4 പേരുടെയും മരണത്തിന് പിന്നാലെ ഇവർ കഴിച്ചതായി പറയപ്പെടുന്ന തണ്ണിമത്തന്റെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചതായി പൊലീസ് അറിയിച്ചു.അന്വേഷണത്തിനായി ഫോറൻസിക്, ഭക്ഷ്യ വകുപ്പും രംഗത്തുണ്ട്. കുടുംബം കഴിച്ച തണ്ണിമത്തനില്‍ ബാഹ്യ വിഷ പദാർത്ഥമോ മായം ചേർക്കുന്ന പദാർത്ഥമോ ഉണ്ടായിരുന്നോ എന്ന് സംസ്ഥാന ഭക്ഷ്യ-മരുന്ന് അഡ്മിനിസ്ട്രേഷൻ പരിശോധന നടക്കുകയാണ്. മൈക്രോബയോളജി വിഭാഗവും അണുബാധകളുടെയും ബാക്ടീരിയകളുടെയും സാന്നിധ്യം പരിശോധിക്കുന്നുണ്ട്. ടിഷ്യൂകള്‍ ഹിസ്റ്റോപാത്തോളജിയില്‍ പരിശോധന നടത്തും. ഹിസ്റ്റോപാത്തോളജി റിപ്പോർട്ട് ലഭിച്ചതിനുശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നാണ് അധികൃതർ പറയുന്നത്.

നിലവിൽ കടുത്ത വേനൽ ജനജീവിതം ദുസ്സഹമാക്കുമ്പോൾ ആശ്വാസമാകുന്ന ഒന്നാണ് തണ്ണിമത്തൻ. ദാഹവും വിശപ്പമകറ്റാൻ ഇത് മികച്ചതാണ്. അതേസമയം, തണ്ണിമത്തൻ കഴിച്ചതിനുശേഷം ബ്ളോട്ടിംഗ് അഥവാ വയറുവീർക്കല്‍ അനുഭവപ്പെടുന്നതായി പലരും അഭിപ്രായപ്പെടുന്നു. ഗ്യാസ് ട്രബിള്‍, മലബന്ധം, അമിതമായ ഭക്ഷണം കഴിക്കല്‍ തുടങ്ങിയ കാരണങ്ങള്‍കൊണ്ടാണ് ബ്ളോട്ടിംഗ് അനുഭവപ്പെടുന്നത്. ഒരു ചെറുഭക്ഷണം എന്ന രീതിയിലല്ലാതെ മുഴുഭക്ഷണമായി കഴിക്കുമ്പോഴാണ് കൂടുതലും ഇത്തരം പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നത്. വേനല്‍കാലത്ത് തണ്ണിമത്തൻ അധികമായി കഴിക്കുന്നത് ബ്ളോട്ടിംഗിനും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. ശരീരത്തില്‍ കൃത്യമായ താപനില നിലനിർത്താൻ കഴിയാത്തതിനാല്‍ വേനല്‍കാലത്ത് ദഹനപ്രക്രിയ വളരെ മന്ദഗതിയിലായിരിക്കും നടക്കുക. മാത്രമല്ല നിർജലീകരണവും ഈ സമയത്ത് സാധാരണമാണ്. ശരീരത്തിന് വെള്ളത്തിന്റെ ആവശ്യകത വർദ്ധിക്കുന്നതിനാല്‍ ജലാംശമുള്ള ഭക്ഷണങ്ങളും അല്ലാത്തവയും തമ്മിലെ ബാലൻസ് കൃത്യമായി പാലിക്കേണ്ടതുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനാൽ തന്നെ തണ്ണിമത്തൻ കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചെറിയ കഷ്ണങ്ങള്‍ കഴിക്കുക. ആഹാരത്തിന് തൊട്ടുപിന്നാലെ കഴിക്കുന്നത് ഒഴിവാക്കുക. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും തൊട്ടുപിന്നാലെ കഴിക്കുന്നത് ഒഴിവാക്കണം. കൂടുതല്‍ കഴിക്കുന്നത് ബ്ളോട്ടിംഗും അസിഡിറ്റിയും കൂട്ടും. തണ്ണിമത്തൻ മാത്രം കഴിക്കുക. മറ്റ് ഭക്ഷണങ്ങളോടൊപ്പം കൂട്ടിക്കലർത്തരുത്. പാലുത്പന്നങ്ങള്‍, ഫ്രൈ ചെയ്ത് ഭക്ഷണങ്ങള്‍ എന്നിവയോടൊപ്പവും കഴിക്കരുത്. ഫ്രിഡ്‌ജില്‍ നിന്ന് എടുത്തയുടനെ കഴിക്കരുത്.