ഒരു വാർഡിൽ രണ്ടു സ്ഥാനാർത്ഥി: കോട്ടയം നഗരസഭയുടെ 52 ആം വാർഡിൽ യു.ഡി.എഫിനു രണ്ടു സ്ഥാനാർത്ഥികൾ; തർക്കം മുറുകുന്നു; പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

ഒരു വാർഡിൽ രണ്ടു സ്ഥാനാർത്ഥി: കോട്ടയം നഗരസഭയുടെ 52 ആം വാർഡിൽ യു.ഡി.എഫിനു രണ്ടു സ്ഥാനാർത്ഥികൾ; തർക്കം മുറുകുന്നു; പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

തേർഡ് ഐ പൊളിറ്റിക്‌സ്

കോട്ടയം: ഒരു വാർഡിൽ രണ്ടു സ്ഥാനാർത്ഥികളെ രംഗത്തിറക്കി കോൺഗ്രസ്. കോട്ടയം നഗരസഭയുടെ 52 ആം വാർഡിലാണ് കോൺഗ്രസിനു രണ്ടു സ്ഥാനാർത്ഥികളുള്ളത്. രണ്ടു പേരും പോസ്റ്റരും ഫ്‌ളക്‌സും അടിച്ചു സോഷ്യൽ മീഡിയ വഴി പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇവിടെ വാർഡിൽ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായത്. ഇവിടെ സ്ഥാനാർത്ഥിയെ നിർണ്ണയിച്ചതിനെച്ചൊല്ലി പാർട്ടിയ്ക്കുള്ളിൽ തർക്കം അതിരൂക്ഷമായി ഉടലെടുത്തിരുന്നു. വനിതാ വാർഡായ ഇവിടെ സ്ഥാനാർത്ഥിയെ സ്വന്തം നിലയിൽ നിശ്ചയിക്കുമെന്ന നിലപാടുമായി രണ്ടു കോൺഗ്രസ് നേതാക്കൾ എത്തിയതാണ് പ്രശ്‌നം വഷളാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരസഭ അമ്പത്തിരണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി യോഗം ചേർന്നു ഒരു സ്ഥാനാർത്ഥിയെ നിശ്ചയിച്ചിരുന്നു. വാർഡ് കമ്മിറ്റിയും ബൂത്ത് കമ്മറ്റികളും ചേർന്നാണ് ഇവിടെ സ്ഥാനാർത്ഥിയെ നിശ്ചയിച്ചിരുന്നത്. ഇവിടെ പ്രാദേശിക ഘടകം നിർദേശിച്ചത് ബിൻസി സെബാസ്റ്റ്യൻ എന്ന യുവതിയുടെ പേരായിരുന്നു. എന്നാൽ,  സ്ഥാനാർത്ഥിയെ മാറ്റാൻ കുമാരനെല്ലൂർ മണ്ഡലം പ്രസിഡന്റ് സാബു മാത്യു ഇടപെടുകയായിരുന്നു.

ഇദ്ദേഹത്തിന്റെ താൽപര്യപ്രകാരം സുഷമ്മ രാജേഷിനെ സ്ഥാനാർത്ഥിയാക്കുന്നതിനാണ് നീക്കം നടന്നത്. ഇതോടെ രാത്രിയ്ക്കു രാത്രിയിൽ സ്ഥാനാർത്ഥിയെ വാർഡിൽ നിന്നും മാറ്റി. ബിൻസി സെബാസ്റ്റ്യനെ വെട്ടിമാറ്റിയ ശേഷം ഇവിടെ രാത്രിയിൽ തന്നെ പുതിയ സ്ഥാനാർത്ഥിയെ കൊണ്ടുവന്നു. ബിൻസി സെബാസ്റ്റ്യൻ വാർഡിൽ പോസ്റ്റർ അടക്കം ഇറക്കി മികച്ച രീതിയിൽ പ്രചാരണം നടത്തി മുന്നേറുമ്പോഴാണ് ഇപ്പോൾ അവസാന നിമിഷം സ്ഥാനാർത്തിയെ മാറ്റിയത്. ഈ സാഹചര്യത്തിൽ വാർഡ് മൊത്തത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ അമർഷം പുകയുകയാണ്.