play-sharp-fill
പാലാ പോളിടെക്‌നിക് കോളേജിലെ സംഘർഷം : ന്യായീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ

പാലാ പോളിടെക്‌നിക് കോളേജിലെ സംഘർഷം : ന്യായീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ

 

സ്വന്തം ലേഖകൻ

കോട്ടയം: പാലാ പോളിടെക്‌നിക് കോളേജിൽ നടന്ന സംഘർഷത്തെ തുടർന്ന് നടന്ന സംഭവത്തിൽ ന്യായീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ രംഗത്ത്. നിയന്ത്രിക്കാനെത്തിയ പൊലീസുദ്യോഗസ്ഥരെ എസ്എഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് ന്യായീകരണവുമായി ജില്ലാ സെക്രട്ടറി വിഎൻ വാസവൻ രംഗത്ത് എത്തിയിരിക്കുന്നത്.

പൊലീസിനെ എസ്എഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് അദ്ദേഹം വാദം.’സംഭവത്തിൽ പൊലീസിന് ഇരട്ടത്താപ്പാണ്. എബിവിപിയെ സഹായിക്കുന്ന നിലപാടാണ് പൊലീസിൻറേത്. പ്രതികളെ സിപിഎം സംരക്ഷിക്കില്ലെന്നും’ വാസവൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളേജിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസുകാർക്ക് നേരെ എസ്എഫ്ഐക്കാർ തട്ടിക്കയറുന്നതിൻറെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു . മുമ്പ് കെഎസ്‌യു ഉണ്ടാക്കിയ സംഘർഷത്തിൽ ഇടപെടാത്ത പൊലീസ് എസ്എഫ്ഐക്കാരെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ചായിരുന്നു ഇവർ തട്ടിക്കയറിയത്. സംഭവത്തിൽ മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട് .