
കൊച്ചി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ പേരില്‍ വ്യാജരേഖ ചമച്ച് കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി.
മലപ്പുറം സ്വദേശിയായ സല്മാൻ ഫാരിസിനെതിരെ പൊലീസ് കേസെടുത്തു. 300 കോടി രൂപയുടെ ടെൻഡർ ലഭിച്ചെന്ന വ്യാജരേഖ തയ്യാറാക്കി നിരവധി പേരില്‍ നിന്ന് പണം തട്ടിയെന്നാണ് കേസ്. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
വിഴിഞ്ഞം തുറമുഖത്തിന്റെ മുൻ മാനേജിങ് ഡയറക്ടറായിരുന്ന ദിവ്യ എസ്. അയ്യരുടെ ഒപ്പ് ദുരുപയോഗം ചെയ്താണ് വ്യാജരേഖകള്‍ തയ്യാറാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. മുൻപ് നിരവധി കേസുകളില്‍ ഇയാള്‍ക്കെതിരെ പരാതികള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
300 കോടി രൂപയുടെ കരാർ ലഭിച്ചതായി അവകാശപ്പെട്ട് തയ്യാറാക്കിയ വ്യാജരേഖകള്‍ വിവിധ വ്യക്തികള്‍ക്ക് കാണിച്ചാണ് പ്രതി വിശ്വാസ്യത നേടിയെടുത്തത്. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ ഒരു ബിസിനസ് സമ്മിറ്റും സംഘടിപ്പിച്ചിരുന്നു. പരിപാടിയിലേക്ക് പ്രമുഖരെയും വ്യവസായ മേഖലയിലെ വ്യക്തികളെയും ക്ഷണിച്ചിരുന്നു.
സമ്മിറ്റില്‍ പങ്കെടുത്തവരോട് വിഴിഞ്ഞം ഇന്റർനാഷണല്‍ ഡീപ്പ് വാട്ടർ കണ്ടെയ്നർ ട്രാൻഷിപ്പ്മെന്റ് പോർട്ടുമായി ബന്ധപ്പെട്ട കരാർ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് വ്യാജ ടെൻഡർ രേഖകള്‍ കാണിച്ച് പ്രതി തെറ്റിദ്ധരിപ്പിച്ചെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
തട്ടിപ്പിനിരയായവരില്‍ ഒരു തെന്നിന്ത്യൻ നടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍. പ്രതിക്ക് വിദേശ രാജ്യങ്ങളിലുള്‍പ്പെടെ വ്യാപാരബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നുവെന്ന വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.







