Spread the love

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആറു മാസത്തെ ചലച്ചിത്ര-നാടക അഭിനയ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

ജൂലൈയിൽ ആരംഭിക്കുന്ന കോഴ്സിലേക്ക് ഈ മാസം 30 വരെ ഓൺലൈനായി അപേക്ഷിക്കാം. തിയറിക്കും പ്രാക്ടിക്കലിനും പുറമെ പ്രൊജക്റ്റ് വർക്കുകളും ഉൾപ്പെടുന്ന പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർക്കാർ സർട്ടിഫിക്കറ്റ് ലഭിക്കും.

തിരുവനന്തപുരത്തെ ‘കർട്ടൻ റെയ്സർ’ ആണ് പഠന കേന്ദ്രം. വാരാന്ത്യ ദിവസങ്ങളിലാണ് ക്ലാസുകൾ. ദൂരസ്ഥലങ്ങളിൽ നിന്നുള്ളവർക്ക് പ്രത്യേക കോൺടാക്ട് ക്ലാസുകളും ഉണ്ടായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫീസ്: ₹20,000 (രണ്ട് തവണയായി അടയ്ക്കാം)

അപേക്ഷിക്കേണ്ട വിലാസം: https://app.srccc.in/രജിസ്റ്റർ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ഫോൺ: സ്റ്റേറ്റ് റിസോഴ്സ് സെന്റർ – 0471-2325101, 8281114464. പഠന കേന്ദ്രം: 9846469959