Spread the love

തിരുവനന്തപുരം: വിഴിഞ്ഞത് മത്സ്യബന്ധനത്തിന് പോയി മടങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.

video
play-sharp-fill

തഥയൂസ് ആണ് മരിച്ചത്. വിഴിഞ്ഞം മൗത്തിന് സമീപം ആണ് അപകടം. ശക്തമായ തിരയില്‍ വള്ളം മറിയുകയായിരുന്നു.

മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. മുത്തപ്പൻ, രജിൻ, പുഷ്പദാസ് എന്നിവരാണ് നീന്തി കരക്കു കയറിയത്. രണ്ടുപേരെ കാണാതായിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. സ്റ്റെല്ലസ് എന്നയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group