video
play-sharp-fill
തലമൊട്ടയടിക്കേണ്ട, മീശ വടിക്കേണ്ട; പന്തയത്തിൽ തോൽക്കുന്നവൻ ഫുള്‍ ചിക്കന്‍ മന്തിയും ബ്രോസ്റ്റും വാങ്ങി നൽകണം; രണ്ടു സാക്ഷികൾ സഹിതം പന്തയക്കരാറെഴുതി ഒപ്പിട്ട, മുക്കത്തെ തെരഞ്ഞെടുപ്പ് പന്തയം വൈറൽ

തലമൊട്ടയടിക്കേണ്ട, മീശ വടിക്കേണ്ട; പന്തയത്തിൽ തോൽക്കുന്നവൻ ഫുള്‍ ചിക്കന്‍ മന്തിയും ബ്രോസ്റ്റും വാങ്ങി നൽകണം; രണ്ടു സാക്ഷികൾ സഹിതം പന്തയക്കരാറെഴുതി ഒപ്പിട്ട, മുക്കത്തെ തെരഞ്ഞെടുപ്പ് പന്തയം വൈറൽ

സ്വന്തം ലേഖകൻ

മുക്കം: തിരുവമ്പാടിയിൽ ആര് ജയിക്കും? എല്‍ഡിഎഫിന്റെ ലിന്റോ ജയിക്കുമെന്ന് ജംഷീർ. യു ഡിഎഫിലെ സി പി ചെറിയ മുഹമ്മദ് ജയിക്കുമെന്ന് ഹരിദാസൻ. പന്തയത്തില്‍ തോറ്റാൽ തലമൊട്ടയടിക്കേണ്ട, മീശ വടിക്കേണ്ട, പകരം വിജയിക്ക് വേണ്ടത് ഫുള്‍ ചിക്കന്‍ മന്തിയും ബ്രോസ്റ്റും..!

 

വാക്കാല് പറഞ്ഞാൽ മാത്രം പോരല്ലോ, രുചിയുള്ള ഈ പന്തയത്തിന് രണ്ടു സാക്ഷികൾ സഹിതം പന്തയക്കരാറെഴുതി ഒപ്പിടുകയും ചെയ്തു. മന്തിയും ബ്രോസ്റ്റും വാങ്ങുന്നത് എവിടെ നിന്നാകണമെന്നതടക്കം കറാരിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മെയ് രണ്ടിന് ഫലം വന്ന് ഒരാഴ്ചക്കകം മുക്കത്തെ ‘നഹ്ധി മന്തി’യില്‍ നിന്നും ഫുള്‍ ചിക്കന്‍ കുഴിമന്തിയും നോര്‍ത്ത് കാരശേരി ‘കോ കോ നാഷണല്‍ റസ്റ്റോറന്റില്‍’ നിന്നും ഫുള്‍ ബ്രോസ്റ്റും വാങ്ങി നല്‍കണം.

 

നോര്‍ത്ത് കാരശേരിയിലെ ജംഷീറും മലാംകുന്നില്‍ ഹരിദാസനും ഒപ്പിട്ട ഈ ഭക്ഷണ- പന്തയക്കരാറാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ.

 

നിരവധി പേരാണ് ഈ സുഹൃത്തുക്കളുടെ കരാറിനെ വിമർശിച്ചും പ്രോത്സാഹിപ്പിച്ചും രംഗത്തെത്തിയിരിക്കുന്നത്.