
തിരുവനന്തപുരം: വഞ്ചിയൂരിലെ സിപിഐഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരനും സിപിഐഎം ബ്രാഞ്ച് അംഗവുമായിരുന്ന വിനോദ് കോണ്‍ഗ്രസിലേക്ക്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അംഗത്വം നല്‍കി സ്വീകരിച്ചു.
രക്തസാക്ഷി കുടുംബത്തോട് സിപിഐഎം നീതി കാണിച്ചില്ലെന്നും ഇനി പാർട്ടിക്കൊപ്പം ഉണ്ടാവില്ലെന്നും വിനോദ് വ്യക്തമാക്കിയിരുന്നു.
വിഷ്ണുവിന്റെ പേരില്‍ പിരിച്ച രക്തസാക്ഷി ഫണ്ട് നേതാക്കള്‍ തട്ടിയെടുത്തതായി വിനോദ് ആരോപണം ഉന്നയിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫണ്ട് തട്ടിപ്പിന് തരം താഴ്ത്തിയ നേതാവിന് വീണ്ടും പദവി നല്‍കിയെന്നും വിനോദ് ആരോപിച്ചിരുന്നു. 2008 ഏപ്രില്‍ ഒന്നിനാണ് സിപിഐഎം വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു തിരുവനന്തപുരം കൈതമുക്കില്‍ കൊല്ലപ്പെടുന്നത്.
ആർഎസ്‌എസ് പ്രവർത്തകർ പ്രതികളായ കേസില്‍ 2022ല്‍ എല്ലാവരെയും ഹൈക്കോടതി വെറുതെവിട്ടു. വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാൻ പിരിച്ച ഫണ്ടില്‍ തിരിമറി നടത്തി നടപടി നേരിട്ട നേതാവിന് വീണ്ടും പദവികള്‍ നല്‍കിയതിലാണ് പാർട്ടി അംഗം കൂടിയായ സഹോദരൻ എതിർപ്പ് പരസ്യമാക്കി രംഗത്തെത്തിയത്.







