Spread the love

ചെന്നൈ: നടനും രാഷ്‌ട്രീയക്കാരനുമായ വിജയ്‌യുടെ പാർട്ടിയായ തമിഴഗ വെട്രി കഴകം (ടിവികെ) മിന്നും വിജയമാണ് തമിഴ്‌നാട്ടില്‍ കാഴ്ചവെച്ചത്. ഇതിന് പിന്നാലെ വിമർശനവുമായി നടൻ പ്രകാശ് രാജ് രംഗത്തെത്തി.

video
play-sharp-fill

ദക്ഷിണേന്ത്യൻ സിനിമാ മേഖലയിലെ നിരവധി നടന്മാരില്‍ നിന്ന് വിജയ്‌ക്ക് അഭിനന്ദന സന്ദേശങ്ങള്‍ ലഭിച്ചുവെങ്കിലും പ്രകാശ് രാജ് മാത്രം വിമർശനമാണ് ഉന്നയിച്ചത്. തമിഴ്നാട് രാഷ്‌ട്രീയം ഇപ്പോള്‍ ആരാധക കേന്ദ്രീകൃതമായി മാറിയിരിക്കുകയാണെന്നാണ് പ്രകാശ് രാജ് വിമർശിച്ചത്. കാമരാജ് തോറ്റ മണ്ണാണിതെന്നും ഇപ്പോള്‍ എം കെ സ്റ്റാലിനും പരാജയപ്പെട്ടിരിക്കുകയാണെന്നും സമൂഹം രാഷ്‌ട്രീയമായി പ്രബുദ്ധരാകുന്നതിന് പകരം കേവലം ആരാധകർ മാത്രമായി ഒതുങ്ങുകയാണെന്നാണ് പ്രകാശ് രാജിന്റെ വിമർശനം.

ജനങ്ങളെ രാഷ്‌ട്രീയമായി ബോധവല്‍ക്കരിക്കുക എന്നത് പ്രതിപക്ഷത്തിന്റെ കടമയാണ്. ആ യാത്ര തുടരാമെന്നും പ്രകാശ് രാജ് കുറിച്ചു. വിജയിച്ചവർക്ക് അദ്ദേഹം ആശംസകള്‍ നേർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രകാശ് രാജിന്റെ ഈ കുറിപ്പിന് താഴെ കടുത്ത വിമർശനങ്ങളുമായി വിജയ് ആരാധകർ എത്തി. താങ്കള്‍ തമിഴനല്ലെന്നും അതുകൊണ്ട് തമിഴ്നാടിന് വേണ്ടി സംസാരിക്കേണ്ടതില്ലെന്നും ചിലർ പ്രതികരിച്ചു. കർണാടകയില്‍ താമസിക്കുന്ന താങ്കള്‍ എന്തിനാണ് തമിഴ്‌നാട് രാഷ്‌ട്രീയത്തില്‍ ഇടപെടുന്നതെന്നും എന്ത് ചെയ്യണമെന്ന് കൃത്യമായ അറിവുണ്ടെന്നും ചിലർ മറുപടി നല്‍കി.