
യുവ നടിയെ പീഡിപ്പിച്ച കേസ് ; വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു
സ്വന്തം ലേഖകൻ
കൊച്ചി: യുവ നടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. വിജയ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് സർക്കാർ നൽകിയ ഹർജിയിൽ പറയുന്നത്.
കേസിൽ വിജയ് ബാബു ബുധനാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകും. ജൂലൈ മൂന്നു വരെയാണ് വിജയ് ബാബുവിനോട് അന്വേഷണവുമായി സഹകരിക്കാൻ ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ തെളിവെടുപ്പ് ചൊവ്വാഴ്ച പൂർത്തിയായിരുന്നു. മതിയായ തെളിവുകൾ ഉണ്ടായിട്ടും ഹൈകോടതി പരിഗണിച്ചില്ലെന്ന് സർക്കാർ നൽകിയ ഹർജിയിൽ പറയുന്നു.
Third Eye News Live
0