
കോട്ടയം:തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണം സിപിഎമ്മാണെന്ന് കേരളാ കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ വിമർശനം.
പലയിടത്തും സിപിഎം അണികൾ ക്രോസ് വോട്ട് ചെയ്തെന്ന് ജോസ് കെ.മാണി തുറന്നടിച്ചു.
പ്രതിപക്ഷ നേതൃസ്ഥാനം പിണറായി ഏറ്റെടുക്കാതിരിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായവും സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ഉയർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്നണി മാറ്റത്തിനുള്ള അവസരം കളഞ്ഞുകുളിച്ചെന്ന് റോഷി അഗസ്റ്റിനെയും പ്രമോദ് നാരായണനെയും ഉന്നമിട്ടും അംഗങ്ങൾ വിമർശനമുന്നയിച്ചു.
ജനങ്ങളുടെ പള്‍സ് മനസിലാക്കാന്‍ എല്‍ഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ല.
മുഖ്യമന്ത്രിയുടെയും സിപിഎം നേതാക്കളുടേയും പ്രതികരണങ്ങൾ ജനങ്ങളുടെ കടുത്ത അതൃപ്തിക്ക് കാരണമായെന്നും വിമർശനം ഉയർന്നു.
പിണറായി പ്രതിപക്ഷ നേതാവാകുന്നതിൽ ഭൂരിഭാഗം അംഗങ്ങളും എതിർപ്പ് അറിയിച്ചു.
ആർഎസ്എസ്-എൽഡിഎഫ് ബന്ധമെന്ന യുഡിഎഫ് പ്രചാരണം ന്യൂനപക്ഷ വോട്ടുകൾ അകറ്റി.
അതേസമയം,മുന്നണി മാറ്റ സാധ്യത ജോസ് കെ. മാണി തള്ളി.
തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്നും പാഠമുൾക്കൊണ്ട് ശക്തമായി തിരിച്ചു വരണമെന്നായിരുന്നു അംഗങ്ങളുടെ പൊതുവികാരം.
ജില്ലാതല യോഗങ്ങൾ ചേർന്ന് പരാജയ കാരണങ്ങൾ പരിശോധിക്കുവാനും യോഗം തീരുമാനിച്ചു എന്നും ജോസ് കെ.മാണി യോഗശേഷം പറഞ്ഞു.







