ചിട്ടിപ്പണം തിരിമറി നടത്തി: പിടിച്ചു നിൽക്കാൻ കവർച്ചയെന്ന് വ്യാജ പരാതി: ഒരു മണിക്കൂറിനുള്ളിൽ പോലീസ് വീട്ടമ്മയുടെ നാടകം പൊളിച്ചടുക്കി.
സ്വന്തം ലേഖകൻ
നെടുങ്കണ്ടം : ചിട്ടിപ്പണം മറിച്ചു. സമയത്തു പണം കൊടുക്കാൻ കഴിയാതെ വന്നപ്പോൾ മോഷണ നാടകം. പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോൾ മോഷണ നാടകം പൊളിഞ്ഞു.
ഉടുമ്പൻചോല കോമ്പയാറിലാണ് വീട്ടമ്മയുടെ നാടകം പോലീസ് പൊളിച്ചടുക്കിയത്.
വീട്ടിൽ കയറി വീട്ടമ്മയുടെ കണ്ണിൽ മുളകു പൊടി വിതറി യുവാക്കൾ 20 ലക്ഷം രൂപ തട്ടിയെന്നായിരുന്നു പരാതി. മണിക്കൂറുകൾക്കുള്ളിൽ പരാതി വ്യാജമാണെന്നു തെളിയിച്ച പൊലീസ്, വീട്ടമ്മ തയാറാക്കിയ മോഷണ നാട കം പൊളിച്ചടുക്കി.
ഉടുമ്പൻ ചോല കോമ്പയാറിൽ തിങ്കളാഴ്ച വൈകിട്ടു മൂന്നിനാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. വീട്ടിൽ ഒറ്റയ്ക്കായിരുന്ന തന്റെ മുഖത്തു മുളകുപൊടി വിതറി ലക്ഷങ്ങൾ തട്ടിയെന്നാണു യു വതി ആരോപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നെടുങ്കണ്ടം എസ്ഐ ടി.എ സ്.ജയകൃഷ്ണന്റെ നേതൃത്വ ത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. കട്ടപ്പന ഡി
വൈഎസ്‌പി വി.എ.നിഷാദ് മോന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിച്ചത്. എന്നാൽ ചോദ്യം ചെയ്യലിൽ വീട്ടമ്മ കുഴഞ്ഞു.
ഫൊറൻസിക് സംഘം ഉൾ പ്പെടെയുള്ളവർ വരുമെന്നും കൂ ടുതൽ പ്രശ്നമാകുമെന്നു മന സ്സിലാക്കിയ വീട്ടമ്മ മോഷണം കെട്ടിച്ചമച്ചതാണെന്നു സമ്മതി ക്കുകയായിരുന്നു. പരാതി ഇല്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.
പ്രദേശത്തു വീട്ടമ്മ ചിട്ടി നട ത്തുന്നതായി നാട്ടുകാർ പറ ഞ്ഞു. സമയബന്ധിതമായി നൽകേണ്ട ചിട്ടിപ്പണം കൈവ ശം ഇല്ലാതെ വന്നപ്പോൾ സൃ ഷ്ടിച്ച നാടകമാണെന്നാണ് പോലീസ് പറയുന്നത്.