Spread the love

കോട്ടയം: നിതിൻ രാജ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാളെ നടക്കുന്ന സംസ്ഥാന വ്യാപകമായ ഹർത്താൽ സമരത്തിന് ഡി.സി.എസ് സംസ്ഥാന കമ്മറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

video
play-sharp-fill

ജാതിയുടെ പേരിൽ അതിക്രൂരമായ, പീഡനം അദ്ധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും, സീനിയർ വിദ്യാർത്ഥികളിൽ നിന്നും നേരിട്ട നിതിൻ രാജിൻ്റെ മരണത്തിന് ഇടയാക്കിയ മുഴുവൻ കുറ്റവാളി കളെയും ഉടൻ അറസ്റ്റ് ചെയ്‌തു കൽതുറുങ്കിൽ അടയ്ക്കണമെന്ന് ഡി.സി.എസ്. സംസ്ഥാന പ്രസിഡൻ്റ്, പൊയ്കയിൽ പ്രസന്നകുമാർ പറഞ്ഞു.

28.03.26 ചൊവ്വാഴ്‌ച നടക്കുന്ന സമരത്തിൽ. ജാതിയുടെ പേരിലുള്ള പീഡനം കേരളത്തിൽ അവസാനിപ്പിക്കണമെന്ന് ആഗ്രഹി ക്കുന്ന സകല പൊതുജനങ്ങളും, രാഷ്ട്രീയ പാർട്ടികളും, മതസമൂഹ ങ്ങളും മനസാക്ഷിക്ക് അനുസൃതമായി തെരുവിൽ കടകൾ അടച്ചും വാഹനങ്ങൾ ഇറക്കാതെയും, സകല സ്ഥാപനങ്ങളും അടച്ചും മനുഷ്യത്വരഹിത-നീച പ്രവർത്തനത്തിനെതിരെ പ്രതിഷേധിക്കണമെന്ന്
ഡി.സി.എസ്., ദലിത് സേന, പി.ആർ.ഡി.എസ്. കോഡിനേഷൻ കമ്മിറ്റി, പട്ടികജാതി വർഗ്ഗ സംരക്ഷണ സമിതി, പൗര സേന, കെ.വി.എം.എസ്. എന്നീ സംഘടനകൾ സംയുക്തമായി അഭ്യർത്ഥിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്രസമ്മേളനത്തിൽ അജിത് ആർ.നാഥ്, സ്റ്റേറ്റ് സെക്രട്ടരി, ഡി.സി.എ സ്, സാബു (ഊർജ്ജ സംരക്ഷണ സമിതി) ലീഡർ ,ജോയി കെ.ചെറിയാൻ, കെ.വി.എം.എസ്. രക്ഷാധികാരി, ഡോ. ശശിധരൻ എന്നിവർ പങ്കെടുത്തു.
[1:10 PM, 4/27/2026] SOMAN: Shared Via Malayalam Editor : http://bit.ly/mtmandroid