Spread the love

 

ഇടുക്കി: കാണാതായ പഞ്ചായത്ത് അംഗത്തെ കണ്ടെത്തി. മാങ്കുളം പഞ്ചായത്ത് നാലാം വാർഡ് അംഗം ധന്യ ഗണേശനെയാണ് നീണ്ട തെരച്ചിലുകൾക്കൊടുവിൽ കണ്ടെത്തിയത്.

video
play-sharp-fill

വ്യാഴാഴ്ചയാണ് ധന്യയെ കാണാതായത്. അവശനിലയിൽ കാട്ടിനകത്ത് ഉള്ള കുടിയിൽ നിന്നാണ് ധന്യയെ കണ്ടെത്തിയത്. ഇവരെ ചുമന്ന് പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

ധന്യയെ കാണാതായതിനെ തുടർന്ന് പൊലീസ് പരിശോധന ഊർജ്ജിതമാക്കിയിരുന്നു. പ്രദേശത്ത് ഇന്ന് ഡ്രോൺ പരിശോധന നടത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബ വഴക്കിനെ തുടർന്ന് ധന്യ വീടുവിട്ടിറങ്ങി എന്ന നിഗമനത്തിലാണ് പൊലീസ്. ധന്യയുടെ ഫോൺകോൾ വിശദാംശങ്ങളും ഇന്ന് അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഇതിനിടയിലാണ് ധന്യയെ കണ്ടെത്തിയത്.