അയ്യപ്പൻ്റെ വീരേതിഹാസ കഥയുമായി “വീരമണികണ്ഠൻ” എത്തുന്നു ; വിവിധ ഭാഷകളിലായി ഒരുങ്ങുന്ന ത്രീഡി ചിത്രത്തിൻ്റെ ഒഫിഷ്യൽ ലോഞ്ച് ശബരിമല സന്നിധാനത്ത് നടന്നു

അയ്യപ്പൻ്റെ വീരേതിഹാസ കഥയുമായി “വീരമണികണ്ഠൻ” എത്തുന്നു ; വിവിധ ഭാഷകളിലായി ഒരുങ്ങുന്ന ത്രീഡി ചിത്രത്തിൻ്റെ ഒഫിഷ്യൽ ലോഞ്ച് ശബരിമല സന്നിധാനത്ത് നടന്നു

ഭാരതത്തിൻ്റെ സാംസ്ക്കാരിക പരിണാമഘട്ടത്തിൽ സുപ്രധാനമായിട്ടുള്ള ദൈവീകശക്തിയായ ശ്രീ അയ്യപ്പൻ്റെ വീരേതിഹാസ കഥയുമായെത്തുന്ന ചിത്രമാണ് “വീരമണികണ്ഠൻ “. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്.

വൺ ഇലവൻ്റെ ബാനറിൽ സജി എസ് മംഗലത്ത് നിർമ്മിക്കുന്ന ചിത്രം വി എഫ് എക്സ് സ്പെഷ്യലിസ്റ്റ് മഹേഷ് കേശവും സജി എസ് മംഗലത്തും ചേർന്നാണ് സംവിധാനം ചെയ്യുന്നത്. നാഗേഷ് നാരായണനാണ് തിരക്കഥയൊരുക്കുന്നത്.

വീരമണികണ്ഠൻ്റെ ഒഫിഷ്യൽ ലോഞ്ച് ശബരിമല സന്നിധാനത്ത് നടന്നു. ചിത്രത്തിൻ്റെ പോസ്റ്ററും സ്ക്രിപ്റ്റും മേൽശാന്തി അരുൺകുമാർ നമ്പൂതിരിക്ക് കൈമാറിയാണ് ഒദ്യോഗിക പ്രഖ്യാപനം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഈ വർഷം വൃശ്ചികം ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന വീരമണികണ്ഠൻ, അടുത്ത വർഷം വൃശ്ചികത്തിൽ പ്രദർശനത്തിനെത്തും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷാ സിനിമകളിലെ പ്രമുഖ അഭിനേതാക്കൾ ചിത്രത്തിൻ്റെ ഭാഗമാകും. വീരമണികണ്ഠനെ ഒരു പുതുമുഖമായിരിക്കും അവതരിപ്പിക്കുന്നത്.

മഹേഷ് – സജി കൂട്ടുകെട്ടിൽ പൂർത്തിയായ ധ്യാൻ നായക ത്രീഡി ചിത്രം 11:11 ഉടൻ തീയേറ്ററുകളിലെത്തും.

അജയ് തുണ്ടത്തിലാണ് ചിത്രത്തിൻ്റെ പിആർഓ .

Tags :