Spread the love

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന രൂക്ഷമായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി വീണ ജോർജ്. ഒരു സ്ത്രീക്ക് എതിരെ ഉണ്ടാകാന്‍ പാടില്ലാത്ത നീക്കമെന്നും എല്ലാ പരിധിയും വിട്ടുവെന്നും വീണാ ജോര്‍ജ് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതായും വീണ ജോർജ് വ്യക്തമാക്കി. ലൈംഗിക ചുവയോടെയുള്ള കമന്റുകള്‍ പോസ്റ്റുകള്‍ക്ക് താഴെ ഉണ്ടാകുന്നു. ഒരു വ്യക്തിക്ക് എതിരെയും, ഒരു സ്ത്രീക്കെതിരെയും ഉണ്ടാകാന്‍ പാടില്ലാത്ത കമന്റുകളാണ് വരുന്നത്. സൈബര്‍ ആക്രമണം എല്ലാ പരിധികളും വിട്ടു. ആരാണ് ഇതിന് പിന്നിലുള്ളതെന്ന് കണ്ടെത്തട്ടെയെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കുമാണ് ഇതുമായി ബന്ധപ്പെട്ട് സിപിഐഎം പരാതി നല്‍കിയത്.

video
play-sharp-fill

അതേസമയം യുഡിഎഫിന് സൈബര്‍ ആക്രമണത്തിന്റെ ആവശ്യമില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കി പറഞ്ഞു. സൈബര്‍ ആക്രമണം ആര് നടത്തിയാലും അത് പ്രാകൃതമെന്നും അബിന്‍ പ്രതികരിച്ചു. പരാജയം മറച്ചുവെക്കുന്നതിനാണ് സൈബര്‍ ആക്രമണം എന്ന് എല്‍ഡിഎഫ് പറയുന്നതെന്നും അബിന്‍ വര്‍ക്കി വിമര്‍ശിച്ചു.