Spread the love

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങില്‍ ജാതിപ്പേര് ഉപയോഗിച്ചു എന്ന വിമ‍ർശനങ്ങളോട് വൈകാരിക പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ.

video
play-sharp-fill

അച്ഛന്‍റെ പേര് പറയാനായാണ് അത് വായിച്ചത്. അമ്മയെ ഞാൻ മനസില്‍ ഓർത്തു. അമ്മയുടെ പേര് പറയാൻ അവിടെ സ്കോപ്പില്ല, അതുണ്ടായിരുന്നെങ്കില്‍ അമ്മയുടെ പേരും പറഞ്ഞേനെ. നമ്മള്‍ ഓർക്കണ്ടേ അവരെ, അത് നമുക്ക് സന്തോഷം അല്ലേ. അച്ഛന്‍റെയും അമ്മയുടെയും പേര് പറയുന്നത് അഭിമാനമാണ് എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

താൻ എംഎല്‍എ ആകുന്നതിന് മുമ്പ് മരിച്ച്‌ പോയവരാണ് രണ്ട് പേരും. രേഖകളിലുള്ള എന്‍റെ ഫുള്‍ നെയിം ഞാൻ വായിച്ചു. സാധാരണ അങ്ങനെ ആണ്. അതിനെന്താണ് കുഴപ്പം. പാസ്പോർട്ടില്‍ അങ്ങനെ അല്ലേ എന്ന് വിഡി സതീശൻ ചോദിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളടക്കം വിമർശനവുമായി പരസ്യമായി രംഗത്തെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

24-05-2021ല്‍ നിയമസഭയില്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യവേ വിഡി സതീശൻ എന്ന ഞാൻ എന്നായിരുന്നു ഉപയോഗിച്ചരുന്നത്. എന്നാല്‍ വടശ്ശേരി ദാമോദര മോനോൻ സതീശൻ എന്ന ഞാൻ എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവേ വിഡി സതീശൻ പറഞ്ഞത്.