കാര്‍ഷിക സര്‍വകലാശാല വിസിയുടെ വീട്ടിലേക്ക് നടന്ന എസ്‌എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം; ബാരിക്കേഡ് ചാടിക്കടന്ന് പ്രവർത്തകർ; റോഡില്‍ കുത്തിയിരുന്നും പ്രതിഷേധം

Spread the love

തിരുവനന്തപുരം :കാർഷിക സർവകലാശാലാ ഫീസ് വർധനവില്‍ പ്രതിഷേധിച്ച്‌ കാർഷിക സർവകലാശാല വൈസ് ചാൻസലർ ബി അശോകന്റെ വീട്ടിലേക്ക്‌ എസ്‌എഫ്‌ഐ പ്രവർത്തകർ രാത്രി പ്രതിഷേധം നടത്തി.

video
play-sharp-fill

ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകരെ പോലീസുകാർ പിടിച്ചു മാറ്റാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷം ഉണ്ടായി. ഇതോടെ പ്രവർത്തകർ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

കാർഷിക സർവകലാശാലാ ഫീസ് വർധനവില്‍ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ നടത്തിയ മാർച്ചില്‍ സംഘർഷം. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദിന്റെ നേതൃത്വത്തില്‍ പൊലീസിന്റെ ഷീല്‍ഡ് ബലമായി പിടിച്ചു വാങ്ങിയാണ് ജലപീരങ്കിയെ പ്രതിരോധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജലപീരങ്കി വാഹനത്തിന്റെ ഓപ്പറേറ്റർക്ക് നേരെ ശിവപ്രസാദ് ആക്രോശിക്കുകയും ചെയ്തു. രണ്ടു മണിക്കൂർ നേരം സർവ്വകലാശാലയുടെ മൂന്നു ഗേറ്റുകളും പ്രവർത്തകർ ഉപരോധിച്ചു.