കേരള സര്‍ക്കാറിന്റെ അപ്പീല്‍ പരിഗണിക്കരുത്; ബസ് വ്യവസായത്തെ തകര്‍ക്കുന്ന നീക്കം; ബസുടമകള്‍ സുപ്രീം കോടതിയില്‍

Spread the love

ദില്ലി : 140 കിലോമീറ്റർ താഴെ പെർമിറ്റുള്ള സ്വകാര്യ ബസുകള്‍ ലിമിറ്റഡ് സ്റ്റോപ്പായി ഓടാൻ പാടില്ലെന്ന സർക്കാർ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപ്പിച്ച് സ്വകാര്യ ബസുടമകള്‍. സർക്കാരിൻറെ അപ്പീല്‍ തള്ളണമെന്ന് ബസ് ഉടമകള്‍  ആവശ്യപ്പെട്ടു.

video
play-sharp-fill

കേരള സർക്കാർ നടപ്പാക്കിയത് ഏകപക്ഷീയമായ തീരുമാനമാണെന്നും നിയമവിരുദ്ധ കുത്തകവല്‍ക്കരണത്തിനാണ് ശ്രമമെന്നും, സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്നും സ്വകാര്യ ബസ്സുടമകൾ ചൂണ്ടികാട്ടി.

വേണ്ടത്ര ചർച്ചകള്‍ നടത്താതെയാണ് സർക്കാർ ഉത്തരവിറക്കിയത്. പല റൂട്ടുകളിലും ഓടാൻ ആവശ്യമായ ബസുകള്‍ കെഎസ്‌ആർടിസിക്കില്ല. കേരള ഹൈക്കോടതി എല്ലാ വിഷയങ്ങളും പരിഗണിച്ചാണ് സർക്കാർ ഉത്തരവ് റദ്ദാക്കിയത്. കെഎസ്‌ആർടിസിയുടെ സ്റ്റേ ആവശ്യം അംഗീകരിക്കരുതെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group