കൊവിഡിനുള്ള മരുന്ന് ഈന്തപ്പഴം ഇട്ട് വാറ്റിയ ചാരായം: വീട്ടിൽ നിന്നും വ്യാജ ചാരായവുമായി കാച്ചിക്ക അപ്പച്ചൻ എക്സൈസ് പിടിയിൽ
സ്വന്തം ലേഖകൻ
കോട്ടയം : തൊണ്ടയിലെ അണുക്കളെ കൊല്ലാൻ കൊവിഡിനുള്ള ആയുർവേദ ഔഷധം എന്ന വ്യാജേനെ വ്യാജ ചാരായം വാറ്റി വിറ്റിരുന്ന പ്രതി പിടിയിൽ. ഈരാറ്റുപേട്ടയിൽ ഒരാൾ പിടിയിൽ. കുറിഞ്ഞി പ്ലാവ് ഭാഗത്ത് താമസിക്കുന്ന മൂത്തേടത്ത് വീട്ടിൽ ദേവസ്യ എം. പി. (അപ്പച്ചൻ ) യെയാണ് പിടികൂടിയത്.
ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് .വി. പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. വാറ്റും വാറ്റുപരണങ്ങളും ഒന്നര ലിറ്റർ വാറ്റുചാരായവും, 115 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈന്തപ്പഴവും ജാതിക്കായും മറയൂർ ശർക്കരയും ഇട്ട് വാറ്റിയുണ്ടാക്കുന്ന ചാരയം കോവിഡിനുള്ള പ്രതിരോധ ആയുർവേദ ഔഷധം എന്ന വ്യാജേനയാണ് വിറ്റിരുന്നത്. തൊണ്ടയിലുള്ള വൈറസിനെ കൊല്ലാനുള്ള പ്രതിരോധ വാക്സിൻ എന്ന പേരിലായിരുന്നു വിൽപ്പന.
കോവിഡ് കാലയളവിൽ ചാരായം വിറ്റ് വന്ന അപ്പച്ചനെ ഷാഡോ എക്സൈസ് അംഗങ്ങളായ ബിനീഷ് സുകുമാരൻ ,അഭിലാഷ് കുമ്മണ്ണൂർ, ഉണ്ണിമോൻ ,എന്നിവർ നിരീക്ഷിച്ച് വരികയായിരുന്നു. കല്യാണപ്പാർട്ടികളിൽ ഔഷധം വിതരണം ചെയ്യുന്നുണ്ടുന്നുള്ള വിവരത്തെ തുടർന്നായിരുന്നു പരിശോധന.
റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ എബി ചെറിയാൻ, സ്റ്റാൻലി ചാക്കോ , ജസ്റ്റിൻ തോമസ് , പ്രസാദ് പി.ആർ , നൗഫൽ സി.ജെ, പ്രദീപ് എം.ജി, വിനീത .വി , സുജാത സി .ബി എന്നിവർ പങ്കെടുത്തു.