
തിരുവനന്തപുരം: മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരി സ്വകാര്യ കാറില്‍ നക്ഷത്ര ചിഹ്നമുള്ള ബോർഡ് വച്ച സംഭവം അന്വേഷിച്ച് റിപ്പോർട്ട് നല്‍കാൻ കോട്ടയം എസ്പിക്കു സംസ്ഥാന പൊലീസ് മേധാവി റാവാഡ എ.
ചന്ദ്രശേഖർ നിർദേശം നല്‍കി.
വിരമിച്ച ശേഷവും ഡിജിപി റാങ്കിനു തുല്യമായ നക്ഷത്രചിഹ്നം പതിച്ച കാർ തച്ചങ്കരി ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇത്തരത്തില്‍ പൊലീസിന്റെ ചിഹ്നം സ്വകാര്യ കാറിലുപയോഗിക്കുന്നത് പലരീതിയിലുള്ള നിയമലംഘനങ്ങള്‍ക്കു വഴിയൊരുക്കാമെന്നും സ്പെഷല്‍ ബ്രാഞ്ച് ചൂണ്ടിക്കാട്ടി. 3 വർഷം മുൻപാണു തച്ചങ്കരി സേനയില്‍ നിന്നു വിരമിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനു ശേഷം ഇത്രയുംനാള്‍ നക്ഷത്ര ചിഹ്നം പതിച്ച കാർ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് ഇതുവരെ അധികൃതരുടെ ശ്രദ്ധയില്‍പെട്ടില്ലെന്ന ചോദ്യവുമുയരുന്നു. കഴിഞ്ഞ ദിവസം കോട്ടയം വിജിലൻസ് കോടതിയില്‍ ഹാജരാകാനാണു നക്ഷത്ര ചിഹ്നം പതിച്ച വാഹനത്തില്‍ അദ്ദേഹം കലക്ടറേറ്റ് വളപ്പിലെത്തിയത്.









