
തിരുവനന്തപുരം : എറണാകുളം – ബംഗളുരു വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയില്‍ വിദ്യാർത്ഥികള്‍ ആർ.എസ്.എസിന്റെ ഗണഗീതം പാടുന്ന വീഡിയോ വീണ്ടും എക്സില്‍ പോസ്റ്റ് ചെയ്ത് ദക്ഷിണ റെയില്‍വേ.
വിവാദമായതിനെ തുടർന്ന് നേരത്തെ പിൻവലിച്ച വീഡിയോ ആണ് റെയില്‍വേ വീണ്ടും പങ്കുവച്ചിരിക്കുന്നത്. ഗണഗീതത്തിന്റെ ഇംഗ്ലീഷ് വിവർത്തനം കൂടി ചേർത്താണ് പുതിയ പോസ്റ്റ്.
ഉദ്ഘാടനം കഴിഞ്ഞ് എറണാകുളത്തുനിന്ന് ബംഗളൂരുവിലേയ്ക്ക് പോയ വന്ദേ ഭാരത് ട്രെയിനിലാണ് കുട്ടികള്‍ ‘പരമ പവിത്രമതാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാൻ’ എന്നുതുടങ്ങുന്ന ആർഎസ്‌എസ് ഗണഗീതം ആലപിച്ചത്. ഇത് വിവാദമായതോടെ മണിക്കൂറുകള്‍ക്കകം പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആർഎസ്‌എസ് ഗണഗീതം കുട്ടികള്‍ സ്വമേധയാ ആലപിച്ചതാണോ അതോ അദ്ധ്യാപകർ പഠിപ്പിച്ചതാണോ എന്നത് വ്യക്തമല്ല.







