Spread the love

പാറ്റ്‌ന: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നതില്‍ പ്രതിഷേധിച്ച്‌ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ രാജിവച്ചു.

video
play-sharp-fill

ബിഹാറിലെ സീതാമഹി സ്വദേശിയായ, 1995 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനായ നൂറുല്‍ ഹുദയാണ് രാജിവച്ചിരിക്കുന്നത്.

ധന്‍ബാദ്, അസനോള്‍, ഡല്‍ഹി ഡിവിഷനുകളില്‍ റെയില്‍വേ സുരക്ഷ, കുറ്റകൃത്യങ്ങള്‍ തടയല്‍ തുടങ്ങിയ മേഖലകളില്‍ മികവ് തെളിയിച്ച നൂറുല്‍ ഹുദക്ക് രണ്ടു തവണ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ ലഭിച്ചിട്ടുണ്ട്. ഡിജിപിയുടെ ഡിജി ചക്രയും രണ്ടുതവണ ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീതാമഹിയില്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള 300 കുട്ടികള്‍ക്ക് നൂറുല്‍ ഹുദ സൗജന്യമായി

വിദ്യാഭ്യാസം നല്‍കുന്നുണ്ട്. വികാഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയില്‍ അദ്ദേഹം

അംഗത്വവുമെടുത്തു.ഇന്ത്യ മുന്നണിയുടെ ഭാഗമായ പാര്‍ട്ടിയാണിത്.