Spread the love

വൈക്കം: ഒംനി വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ടി വി പുരം പള്ളിപ്പാലം മരോട്ടിച്ചുവട് വടയാറംചേരി ബൈജു, വിനീത ദമ്പതികളുടെ മകൻ വിശാൽ( 20 )ആണ് മരിച്ചത്.

video
play-sharp-fill

ഇന്ന് രാവിലെ 7.30ഓടെ വൈക്കം – ടിവിപുരം റോഡിൽ പള്ളിപ്രത്തുശേരി സെൻ്റ് ജോസഫ് സ്കൂൾ ഇംഗ്ഷനു സമീപത്തായിരുന്നു അപകടം. സുഹൃത്തിൻ്റെ ബൈക്കിനു പിന്നിലിരുന്ന് വിശാൽ വൈക്കത്തേക്കു വരുമ്പോൾ ടിവി പുരം ഭാഗത്തേക്ക് വന്ന ഒംനിവാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വിശാലിനെ ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്ക് ഓടിച്ചിരുന്ന സമീപവാസിയായ അഭിദേവ് (20 )കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.

ഇടിയുടെ ആഘാതത്തിൽ ബൈക്കിൻ്റെ പെട്രോൾ ടാങ്ക് വേർപ്പെട്ടു. ഒംനി വാനിൻ്റെ മുൻഭാഗം പൂർണമായി തകർന്നു. വിശാൽ മറൈൻ ഫിറ്ററിംഗ് വിദ്യാർഥിയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.