Spread the love

 

പത്തനംതിട്ട: തണ്ണിത്തോട് കല്ലാറിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിനുള്ളിലാണ് ചരിഞ്ഞത്. ഇന്നലെ പിടിയാനയും കുട്ടിയാനയും ഏറെനേരം കല്ലാറിൽ നിലയുറപ്പിച്ചിരുന്നു. പിന്നീട് വനംവകുപ്പ് കാടുകയറ്റുകയായിരുന്നു.

video
play-sharp-fill

 

തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരെത്തി പടക്കം പൊട്ടിച്ച് കല്ലാറിന് മറുകരയിലേക്ക് ഓടിച്ചുവിട്ടെങ്കിലും ശനിയാഴ്ച വീണ്ടും തിരിച്ചെത്തുകയായിരുന്നു. വെറ്ററിനറി ഡോക്ടർമാരുടെ നിരീക്ഷണത്തിൽ പരുക്കുകളൊന്നും കണ്ടെത്താനായില്ല.

 

ആനയ്ക്ക് 35 വയസ്സ് പ്രായം വരുമെന്ന് വനംവകുപ്പ് അറിയിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇന്നലെ ആനകൾ കാടു കയറിയത്. പ്രദേശവാസികൾ കല്ലാറിന്റെ ഭാഗത്തേക്ക് പോകരുതെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group