play-sharp-fill
ശക്തമായ കാറ്റിനെ തുടർന്ന് നാല്‍പ്പത്തിരണ്ട് അടിയോളം ഉയരമുള്ള തെങ്ങിന് മുകളില്‍ കുടുങ്ങി; ചെത്തുകാരന് രക്ഷകരായി വൈക്കത്തെ ഫയർഫോഴ്സ് സംഘം

ശക്തമായ കാറ്റിനെ തുടർന്ന് നാല്‍പ്പത്തിരണ്ട് അടിയോളം ഉയരമുള്ള തെങ്ങിന് മുകളില്‍ കുടുങ്ങി; ചെത്തുകാരന് രക്ഷകരായി വൈക്കത്തെ ഫയർഫോഴ്സ് സംഘം

ബ്രഹ്മമംഗലം: ശക്തമായ കാറ്റിനെ തുടർന്ന് തെങ്ങിനു മുകളില്‍ കുടുങ്ങി യുവാവിനെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു.

ഇന്നലെ വൈകുന്നേരം ആറോടെ തുരുത്തുമ്മയില്‍ തെങ്ങ് ചെത്താൻ കയറിയ തുരുത്തുമ്മ വലിയതറയില്‍ രാജേഷാണ് ഇറങ്ങാൻ കഴിയാതെ തെങ്ങിനു മുകളില്‍ കുടുങ്ങിയത്.

വൈക്കം ഫയർ സ്റ്റേഷൻ ഓഫീസർ ടി. ഷാജികുമാറിന്‍റെ നേതൃത്വത്തില്‍ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ വി.ആർ.ബിജു, സി.കെ.വിഷ്ണു തുടങ്ങിയവർ നാല്‍പ്പത്തിരണ്ട് അടിയോളം ഉയരമുള്ള തെങ്ങിനു മുകളില്‍ കയറി രാത്രി 9.15 യോടെയാണ് രാജേഷിനെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെ എസ്‌ഐ സജികുമാർ, സിപിഒ മനീഷ്, ഹോം ഗാർഡ് സുദർശനൻ തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിന് ഒപ്പമുണ്ടായിരുന്നു.