വൈക്കത്ത് അഞ്ചു വർഷം മൂന്ന് നഗരസഭ അദ്ധ്യക്ഷർ: യു.ഡി.എഫിൽ ധാരണയായി; വോട്ടെടുപ്പ് തിങ്കളാഴ്ച രാവിലെ

വൈക്കത്ത് അഞ്ചു വർഷം മൂന്ന് നഗരസഭ അദ്ധ്യക്ഷർ: യു.ഡി.എഫിൽ ധാരണയായി; വോട്ടെടുപ്പ് തിങ്കളാഴ്ച രാവിലെ

Spread the love

തേർഡ് ഐ ബ്യൂറോ

വൈക്കം: നിർണ്ണായകമായ ചർച്ചകൾ പൂർത്തിയാക്കിയതോടെ വൈക്കം നഗരസഭയിൽ ഇനി ഭരണം യു.ഡി.എഫിന്. അഞ്ചു വർഷത്തിൽ മൂന്നു ചെയർപേഴ്‌സൺമാർ വരുമെന്നത് ഒഴിച്ചാൽ നഗരസഭ ഭരണത്തിൽ കാര്യമായ പ്രശ്‌നങ്ങൾ ഒന്നുമില്ല. യു.ഡി.എഫ് ഭരണം നിലനിർത്തുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

ഇത്തവണ വനിതാ സംവരണമാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ യു.ഡി.എഫ് ആണ് നഗരസഭ ഭരിക്കുക. ഊഴം അനുസരിച്ചാണ് ഭരണം.
ആദ്യത്തെ ഒരു വർഷം രേണുക രതീഷ്, രണ്ടാമത്തെ ഒന്നര വർഷം രാധിക ശ്യാം, തുടർന്നുള്ള രണ്ടരവർഷം പ്രീതാ രാജേഷും ചെയർപേഴ്സണാകുമെന്നാണ് നിലവിലുള്ള ധാരണ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി.ടി. സുഭാഷ് അഞ്ച് വർഷം വൈസ് ചെയർമാൻ ആകും. 13-ാം വാർഡിൽ നിന്നും വിജയിച്ച കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ സിന്ധു സജീവന് ഒരു സ്റ്റാൻഡിംങ് കമ്മിറ്റി സ്ഥാനം നൽകും. മൂന്നാം വാർഡിൽ നിന്നും വിജയിച്ച ബി.ചന്ദ്രശേഖരൻ പാർലമെന്ററി പാർട്ടി ലീഡറാകും.

എൽ.ഡി.എഫിൽ നിന്നും ചെയർപേഴ്സൺ സ്ഥാനത്തേക്ക് എസ്. ഇന്ദിരാ ദേവിയും, വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ആർ.സന്തോഷും മത്സരിക്കും. ബി.ജെ.പി.യിൽ നിന്നും ചെയർപേഴ്സൺ സ്ഥാനത്തേക്ക് ലേഖ അശോകനും, വൈസ് ചെയർമാൻ സ്ഥാനത്തേക്ക് എം.കെ.മഹേഷും മത്സരിക്കും.

ആകെ 26 വാർഡുള്ള നഗരസഭയിൽ കോൺഗ്രസിന് 10, കേരള കോൺഗ്രസ് എം ജോസഫ് ഒന്ന്, സി.പി.എം. അഞ്ച്, സി.പി.ഐ. മൂന്ന്, കേരള കോൺഗ്രസ് എം ജോസ് ഒന്ന്, ബി.ജെ.പി. നാല്, സ്വതന്ത്രർ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.