കൊച്ചിയിൽ വീണ്ടും നടിയ്ക്കു നേരെ ആക്രമണം: ആലുവയിലെ ഫ്‌ളാറ്റിൽ വച്ച് നടിയെ ആക്രമിച്ചത് ഗുണ്ടകൾ; മലയാള സിനിമയിൽ ലഹരി ഗുണ്ടാ മാഫിയകളുടെ അഴിഞ്ഞാട്ടം

കൊച്ചിയിൽ വീണ്ടും നടിയ്ക്കു നേരെ ആക്രമണം: ആലുവയിലെ ഫ്‌ളാറ്റിൽ വച്ച് നടിയെ ആക്രമിച്ചത് ഗുണ്ടകൾ; മലയാള സിനിമയിൽ ലഹരി ഗുണ്ടാ മാഫിയകളുടെ അഴിഞ്ഞാട്ടം

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടി സഹപ്രവർത്തകന്റെ ക്വട്ടേഷനെ തുടർന്നു ക്രൂരമായി ആക്രമിക്കപ്പെട്ട്, ഓടുന്ന കാറിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്യപ്പെട്ട കേസിന്റെ ഞെട്ടൽ മാറും മുൻപ് മറ്റൊരു നടിയ്ക്കു നേരെയുള്ള ആക്രമണ വാർത്ത പുറത്ത്. ആലുവയിലെ ഫ്ളാറ്റിൽ വച്ച് ഗുണ്ടകൾ തന്നെ മർദ്ദിച്ചതായി നടി മീനു മുനീറിന്റെ പരാതിയാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. പാർക്കിംഗ് സ്ഥലത്തെ ചൊല്ലി ഏതാനും ചിലരുമായി ഉണ്ടായ തർക്കത്തിലാണ് നടിക്ക് മർദ്ദനമേറ്റത്. മീനു നൽകിയ പരാതിയിൽ നെടുമ്ബാശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തനിക്ക് പാർക്കിംഗ് അനുവദിക്കാതിരുന്നത് ചോദ്യം നടി ചെയ്തിരുന്നു. പൊലീസ് നോക്കിനിൽക്കെയാണ് അതിക്രൂരമായി അക്രമിക്കപ്പെട്ടതെന്നാണ് മീനു ആരോപിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പം, കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതികളെ സംരക്ഷിക്കാനാണ് പൊലീസ് നോക്കുന്നതെന്നും കേസ് ഒത്തുതീർപ്പാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും മീനു മുനീർ കുറ്റപ്പെടുത്തുന്നുണ്ട്. എന്നാൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.