Spread the love

മലയാളികളുടെ പ്രിയ നടന്‍ സലിം കുമാർ (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ  ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

video
play-sharp-fill

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സലിംകുമാര്‍ ചികിത്സയിലായിരുന്നു. ഇതിനിടയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും അദ്ദേഹം നടത്തിയിരുന്നു. അസുഖബാധിതനായിരുന്നിട്ടും പൊതുപരിപാടികളില്‍ സജീവമായിരുന്നു.

മിമിക്രി വേദികളിലൂടെ ശ്രദ്ധേയനായ സലിംകുമാര്‍, പിന്നീട് സിനിമയിലേക്ക് കടന്നു മലയാള സിനിമയില്‍ തനതായ സ്ഥാനം നേടി. ഹാസ്യവും ഗൗരവവുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഒരുപോലെ സ്വാധീനിച്ച അദ്ദേഹം മുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ പ്രകടനത്തിന് 2010ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി. അഭിനയത്തിനൊപ്പം സംവിധാനത്തിലും എഴുത്തിലും തന്റെ കഴിവ് തെളിയിച്ച സലിംകുമാര്‍, കറുത്ത ജൂതന്‍ എന്ന ചിത്രത്തിന് മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടി.

എറണാകുളം ജില്ലയിലെ ചിറ്റാറ്റുകരയില്‍ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1969 ഒക്ടോബര്‍ 10-നാണ് ജനനം. ഭാര്യ സുനിത. മക്കള്‍: ചന്തു, ആരോമല്‍.